September 16, 2024

പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞു രണ്ടു കുടുംബങ്ങൾ അപകട ഭീഷണിയിൽ

Share Now

വിളവൂർക്കൽ :

വിഴവൂർ കല്ലംപൊറ്റ  മിച്ചഭൂമിയിൽ വീടുകൾ അപകടവസ്ഥയിൽ .ശക്തമായ മഴയിൽ ശശികുമാറിന്റെ പുരയിടത്തിലെ   മണ്ണിടിഞ്ഞതോടെ   ഇതിനു താഴത്തെ വീടും അപകട ഭീഷണിയിലാണ്.രണ്ടായിരത്തി പതിനഞ്ചിൽ എസ് സി ഫണ്ട് വിനിയോഗിച്ചു കരിങ്കല്ലിൽ നിർമ്മിച്ച സംരക്ഷണഭിത്തി അശാസ്ത്രീയതകാരണം രണ്ടു വര്ഷം കഴിഞ്ഞപ്പോൾ തന്നെ ഇടിഞ്ഞു തുടങ്ങി. ശേഷം ഇപ്പോൾ വീണ്ടും   ഇടിഞ്ഞു കരിങ്കല്ലും മണ്ണുമായി  താഴേയുള്ള  വീടിനു പുറത്തേക്ക് പതിച്ചിരിക്കുകയാണ്. ശശിയുടെ വീടിന്റെ പുരയിടവും വീടിനോട് ചേർന്ന് മൂന്നു മീറ്റർ ദൂരം കഴിഞ്ഞു മണ്ണിടിയാൻ  തുടങ്ങിയിട്ടുണ്ട്.

അടിയന്തിര നടപടി സ്വീകരിക്കാൻ അപേക്ഷ നൽകിയെങ്കിലും നടപടി ആയില്ല തുടർന്ന് കഴിഞ്ഞ ദിവസവും കുറച്ചു ഭാഗം ഇടിഞ്ഞു വീണു. അപകടാവസ്ഥയിലാണെന്നും സംരക്ഷണ ഭിത്തി കെട്ടി ഇരുവീടുകളുടെയും കുടുംബക്കാരുടെയും സുരക്ഷിതത്വവും  ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു വില്ലേജിൽ  ഉൾപ്പടെ അപേക്ഷ നൽകിയിരുന്നു.എന്നാൽ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയാണ് ഇവിടുത്തുക്കാർക്കുള്ളത്. വിവരങ്ങൾ കാണിച്ചു ഇവർ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.കുട്ടികൾ ഉൾപ്പടെയുള്ള ഇവിടെ ഇവരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാൻ  അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൗരാവകാശ സംരക്ഷണ സമിതി   മുന്നോട്ടുവയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അദ്ധ്യാപികയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം അപഹരിച്ച പ്രതി അറസ്റ്റിൽ
Next post കനാലിലേക്ക് വീണ്ടും മണ്ണിടിഞ്ഞു പതിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.