September 8, 2024

ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി.മൂന്നുപേർ അറസ്റ്റിൽ

Share Now

വിളപ്പിൽശാല : ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പിൽ കാരോട്
കരുമത്തിൻ മൂട് ബിനു ഭവനിൽ എ.ഭാസ്കരൻ(60),പെരുകുളം ഉറിയാക്കോട് കൈതോട്മേക്കിൻകര പുത്തൻ വീട്ടിൽ സി.ശശി(55),വിളപ്പിൽ ചെറുകോട് എൽ.പി.സ്കൂളിന്
സമീപം അജീഷ് ഭവനിൽ ഐ.ആന്റണി(47) എന്നിവരാണ് അറസ്റ്റിലായത്.മുപ്പത്തിനാലുകാരിയായ യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ഒന്നാം പ്രതി യുവതിയുടെ  വീട്ടിലും മറ്റ് സ്ഥലങ്ങളിലും കൊണ്ട്പോയി പീഡിപ്പിച്ചിരുന്നതെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.ആന്റണി
പീഡിപ്പിക്കുന്നവിവരം പുറത്തറിയിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയാണ് മറ്റ് രണ്ട് പ്രതികൾ പീഡിപ്പിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് യുവതി വിളപ്പിൽശാല ഗവ.ആശുപത്രിയിൽ ചികിൽസതേടി എത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന്അറിയുന്നത്. ആശുപത്രിഅധികൃരുടെ   കൗൺസിലിംഗിനിടെയാണ് പീഡനവിവരം യുവതി വെളിപ്പെടുത്തിയത്.ആശാ വർക്കരുടെ സഹായത്താൽ യുവതി തൈക്കാട് ആശുപത്രിയിലെത്തി തുടർ ചികിൽസ തേടിയിരുന്നു.യുവതിയുടെ വീട്ടിൽ വൃദ്ധമാതാവും മനോരോഗിയായ സഹോദരനും ഒരു കുട്ടിയും മാത്രമാണുള്ളത്.പ്രതികൾ ഇവരുടെ നിസഹായാവസ്ഥ മുതലെടുത്താണ് പീഡനം തുടർന്നതെന്നും പൊലീസ്
പറഞ്ഞു.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കാട്ടാക്കട ഡി.വൈ.എസ്.പി.പ്രശാന്ത് പി.എസ്.,വിളപ്പിൽശാല എസ്.എച്ച്.ഒ.സുരേഷ്
കുമാർ.എൻ,എസ്.ഐ.ഷിബു.വി,സി.പി.ഒ.മാരായ സുബിൻസൺ,അരുൺ,പ്രദീപ്
എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ
പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കനാലിൽ മണ്ണിടിഞ്ഞു വീണു ജലമൊഴുക്ക് തടസ്സപ്പെട്ടു.
Next post സ്‌കൂളുകൾക്ക് നാളെ അവധി.

This article is owned by the Rajas Talkies and copying without permission is prohibited.