അദ്ധ്യാപികയുടെ എ ടി എം കാർഡ് ഉപയോഗിച്ച് പണം അപഹരിച്ച പ്രതി അറസ്റ്റിൽ
ആര്യനാട്:
പറണ്ടോട് സ്വദേശിയായ അദ്ധ്യാപികയുടെ എ ടി എം കാർഡ് കൈക്കലാക്കി പണം പിൻവലിച്ച ആളെ ആര്യനാട് പൊലീസ് പിടികൂടി. തൊളിക്കോട് വില്ലേജിൽ പറണ്ടോട് നാലാംകല്ല് സൗദാ മൻസിലിൽ സെയ്യദലി (23) യെയാണ് പൊലീസ് അറസ്റ് ചെയ്തത്.എ ടി എമ്മിൽ നിന്നും ഇയാൾടെ കൈവശം കാർഡ് ലഭിക്കുമ്പോൾ കാർഡിന്റെ കവറിനു മുകളിൽ എഴുതിയിരുന്ന പിന് നമ്പർ ഉപയോഗിച്ച് ആണ് പണം പിൻവലിച്ചത്. ആദ്യം അക്കൗണ്ടിലെ തുക മനസിലാക്കാനായി പറണ്ടോട് എടിഎമ്മിൽ കയറുകയും ശേഷം കളപ്പട എടിഎമ്മിൽ എത്തി രണ്ട് തവണകളായി 9000 രൂപ പിൻവലിക്കുകയും ചെയ്തു. ഈ സമയം അക്കൗണ്ടിൽ അമ്പതിനായിരത്തോളം രൂപ ഉണ്ടായിരുന്നു.എ ടി എം കാർഡ് നഷ്ട്ടപ്പെട്ടതായി അദ്ധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്കിലെ സുരക്ഷാ ക്യാമറയുടെ ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാട്ടാക്കട ഡി വൈ എസ് പി പ്രശാന്തിന്റെ നേതൃത്വത്തിൽ ആര്യനാട് ഇൻസ്പെക്ടർ ഓഫ് പോലീസ് എൻ ആർ ജോസ് , സബ് ഇൻസ്പെക്ടർ ഷീന എന്നിവരുൾപ്പെട്ട സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...