September 9, 2024

പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളി- നിർമ്മല ജിമ്മി

Share Now

പാചകവാതക വില വർധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിർമ്മല ജിമ്മി പറഞ്ഞു. പാചക വാതക സബ്സിഡി എടുത്തു കളയുകയും വില വർദ്ധിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് പെട്രോളിയം കമ്പനികൾക്ക് വഴിവിട്ട സഹായം ചെയ്യുന്നതിന് വേണ്ടിയാണ്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് വേണ്ടി മാത്രം ഭരിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. രാജ്യം വിറ്റ് തുലയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.


പാചകവാതക വില വർധനവിനെതിരെ കേരള വനിതാ കോൺഗ്രസ് (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ശ്രീ. സഹായദാസ് നാടാർ, കേരള വനിതാ കോൺഗ്രസ് (എം) നേതാക്കളായ ഉഷാകുമാരി, സിന്ധു പോത്തൻകോട്, അഡ്വ. വേണി, തിരുപുറം മഞ്ചു, പ്രിയ സുരേഷ്, സാവിത്രി ഗംഗാധരൻ, കൃഷ്ണ പ്രിയ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹയർസെക്കൻഡറി ബ്ലോക്കിന്റെ ശിലാഫലക അനാച്ഛാദനം;ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം
Next post പൂട്ടു പൊളിച്ചു ബേക്കറിയിൽ നിന്നും പലഹാരങ്ങളും കിട്ടിയ നാണയങ്ങളും കള്ളൻ കൊണ്ടുപോയി

This article is owned by the Rajas Talkies and copying without permission is prohibited.