September 8, 2024

പോലീസ് കെ 9 സ്‌ക്വഡ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തി

Share Now

കാട്ടാക്കട:പോലീസ് കെ 9 സ്‌ക്വാഡ് വിവിധ പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധന നടത്തി. സ്വാതന്ത്ര്യ ദിന സുരക്ഷയുടെ ഭാഗമായി ആണ് 14 ന് പരിശോധന നടത്തിയത്.ഡോഗ് സ്‌ക്വാഡിന്റെ അപ്രതീക്ഷിത വരവ് അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും ഉദ്ദേശ്യലക്ഷ്യം മനസ്സിലാക്കിയതോടെ പോലീസ് നായയുടെ പ്രവർത്തനങ്ങൾ കൗതുകമായി.നർകോട്ടിക്ക് , എക്സ്പ്ലോസീവ് തുടങ്ങിയവ കണ്ടെടുത്തുന്നതിനു പ്രത്യേക പരിശീലനം നേടിയ പോലീസ് നായയാണ് ഇത്തരം വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി പ്രദേശങ്ങളിൽ എത്തിയത്.

സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി ബസ് സ്റ്റാൻഡ്,ലോഡ്ജുകൾ, ഗ്രാമീണ മേഖലകളിൽ ഉൾപ്പടെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ഡോഗ് സ്‌ക്വഡ്, പോലീസ് സേന എന്നിവർ സംയുക്തമായി ആണ് മൂന്ന് വാഹനങ്ങളിൽ എത്തി പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലുലു മാളിനെതിരായ ഹർജി ഹൈക്കോടതി തള്ളി.
Next post മോഷണ കേസ്സിലെ പ്രതി മാൻ കൊമ്പുമായി പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.