September 15, 2024

108 ആംബുലൻസ് ജീവനക്കാർ പണിമുടക്കിൽ

Share Now

വെള്ളറട സർകാർ ആശുപത്രിയിലെ 108 ആംബുലൻസ് വനിതാ നേഴ്‌സിനും ഡ്രൈവറിനും നേരെ ആക്രമണം നടന്ന സംഭവത്തിൽ എല്ലാ പ്രതികളെയും പിടികൂടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലെ 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്കിൽ. ജീവൻ രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ വനിതകൾ ഉൾപ്പടെയുള്ള 108 ആംബുലൻസ് ജീവനക്കാർക്ക് നേരെയും ആംബുലൻസുകൾക്ക് നേരെയും ആക്രമം നടകുന്നത് തുടർ സംഭവം ആയിരിക്കുകയാണ്. പ്രതികളെ മുഴുവൻ ഉടൻ പിടികൂടണമെന്നും പൊലീസും അധികൃതരും ഇടപെട്ട് ഇത്തരം ആക്രമണങ്ങൾ തടയാനും ശക്തമായ നടപടി സ്വീകരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് പോകുമെന്നും ജീവനക്കാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നെഹ്റു യുവകേന്ദ്ര സ്വച്‌ഛ് ഭാരത് അഭിയാൻ പുരസ്കാരംജനതാ ഗ്രന്ഥശാലയ്ക്ക് 
Next post മീഡിയവണ്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

This article is owned by the Rajas Talkies and copying without permission is prohibited.