പൊതു മരാമത്തിൽ പൗരൻ കാഴ്ചക്കാരനായി നിക്കാതെ കാവൽകാരനാകുന്നു.മന്ത്രി മുഹമ്മദ് റിയാസ്
റോഡ് പണിയിൽ അപാകത; പാരാതികൾ എത്തിയതോടെ മന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ചു.
മലയിൻകീഴ്:
പൊതു മരാമത്തിൽ പൗരൻ കാഴ്ചക്കാരനായി നിക്കാതെ കാവൽകാരനാകുന്നു എന്ന സവിശേഷതയാണ് ഇപ്പോഴുള്ളത് അതിനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കുന്നത് എന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു
പാപ്പനംകോട് മലയിൻകീഴ് റോഡ് പണിയിൽ അപാകതകളെ കുറിച്ചുള്ള പാരാതികൾ എത്തിയതോടെ മലയിൻകീഴ് പാപ്പനംകോട് റോഡിൽ ശാന്തംമൂല ആൽത്തറ റോഡിൽ മന്ത്രി നേരിട്ട് സന്ദർശിച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. റോഡ് പ്രവർത്തി സമയം കഴിഞ്ഞു എങ്കിലും ഇനി പണി പൂർത്തീകരിച്ചു വരുമ്പോൾ ഗുണമേന്മ നോക്കേണ്ടതും ആവശ്യമാണ്. ജനങ്ങൾ ഇക്കാര്യങ്ങൾ അറിയണം.കോൺസ്റ്റിട്യൂൺസി മോണിറ്ററിങ് ടീം ഇക്കാര്യങ്ങൾ എല്ലാം പരിശോധിക്കുന്നുണ്ട്. അങ്ങനെ ലഭിച്ച പരാതികൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ഇപ്പോൾ വന്നത് എന്നു മന്ത്രി പറഞ്ഞു.
പരാതികൾ ബോധ്യപ്പെട്ടിട്ടുണ്ട് പ്രശ്നങ്ങൾ പരിഹരിച്ചു മാർച്ച് മാസത്തിൽ തന്നെ ഏറ്റവും ഗുണമേന്മയോടെ തന്നെ പണി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കർശന നിർദേശം നൽകി.പണി പൂർത്തിയായ ഇടങ്ങളിൽ കോൺക്രീറ്റ് ഉണങ്ങി പിടിക്കുന്നതിനു മുൻപ് വാഹനങ്ങൾ കയറിയിൽ അല്ലാതെയും തകർന്ന ഇടങ്ങളിൽ സംരക്ഷണം ഒരുക്കാത്തത് മന്ത്രി അതൃപ്തി അറിയിച്ചു. അപാകത ഉള്ള ഇടങ്ങളിൽ എല്ലാം പരിഹാരം കാണ്ടണമെന്നു മന്ത്രി പറഞ്ഞു.
ശബരിമല പാക്കേജിൽ ഉൾപ്പെടുന്ന തിരുവനന്തപുരത്തെ മലയിൻകീഴ് – പാപ്പനംകോട് റോഡ് നിർമാണം മന്ദഗതിയാണ്.റോഡിൻറെ നിർമ്മാണത്തിൽ പല അപാകതകളും ഉള്ളതായി നാട്ടുകാർ മൊബൈലിൽ വീഡിയോ സഹിതം അയച്ചു മന്ത്രിക്ക് പരാതി നൽകിയിരുന്നു.റോഡിനു വശത്തെ കോൺക്രീറ്റ് പാകിയതിലെ അപാകതയും ഒടിഞ്ഞതും പാഴായതുമായ ടെലിഫോൺ പോസ്റ്റുകൾ ഉൾപ്പടെ നിര്ത്തിയുള്ള കോൺക്രീറ്റും എല്ലാം പരാതിക്കാർ അറിയിച്ചിരുന്നു.ഇവ നേരിട്ട് കണ്ടു വിലയിരുത്തുന്നതിനാണ് മന്ത്രിഎത്തിയത് .
ഗുണമേന്മ ഉറപ്പുവരുത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട് . ക്വളിറ്റി കണ്ട്രോൾ പുതിയ ടെക്‌നോളജി ഉപയോഗിച്ച് വാഹനങ്ങളും മറ്റു സാധ്യതകളും നടപ്പിലാക്കി പരിശോധിക്കുന്നു.ഓരോ നിയമ സഭ മണ്ഡലങ്ങളിൽലൂം ഗുണമേന്മ പരിശോധിക്കാൻ സൂപ്രണ്ടിങ് എഞ്ചിനീയർ,എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരടങ്ങിയ 140 ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നുണ്ട്.പ്രോജെക്ക്റ്റ് മാനേജ്‌മെന്റ് സംവിധാനം വരുന്നതോടെ കേരളത്തിലെ എല്ലാ റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും പൊതുമരാമത്തു വകുപ്പിന്റെ പ്രവർത്തിയുടെ സ്ഥിതി എന്തായി,എത്ര ശതമാനം ആയി.ഇനി എത്ര ശതമാനം ബാക്കി ഉണ്ട്, എന്താണ് കാലതാമസ കാരണം, എന്നു പൂർത്തീകരിക്കാൻ കഴിയും, മറ്റെന്തെങ്കിലും കാരണം ഉണ്ടോ, ഇതൊക്കെ പൗരന്അറിയാൻ കഴിയും.ഏലാം വിരൽത്തുമ്പിൽ ലഭിക്കുന്ന പദ്ധതി രാജ്യത്തു കേരളത്തിൽ ഇതു ആദ്യം നടപ്പാക്കുന്നു എന്നതാണ് ഒരു പ്രത്യേകത എന്നും മന്ത്രി പറഞ്ഞു.
മലയിൻകീഴ് മുതൽ പാപ്പനംകോട് വരെ എട്ട് കിലോമീറ്റർ നീളമുള്ള റോഡിന്റെ പ്രവൃത്തി 2020 – 2021 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. 2021 ജൂണിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിർമാണ നടപടികൾ പാതിവഴിയിൽ നിലച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും കരാറുകാരും തികഞ്ഞ ഉത്തരവാദിത്തത്തോടെ വേണം ജോലികൾ പൂർത്തിയാക്കാനെന്ന് മന്ത്രി പറഞ്ഞു.നിർമാണപ്രവൃത്തികൾ വിലയിരുത്തുന്നതിനായി വകുപ്പുദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.