September 9, 2024

Warning: sprintf(): Too few arguments in /home/worldnet/public_html/thekeralatimes.com/wp-content/themes/newsfort/assets/lib/breadcrumbs/breadcrumbs.php on line 252

കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം

Share Now

കാട്ടാക്കട:

അങ്കണവാടിയിൽ വെറും നിലത്ത് കിടന്നുറങ്ങിയ കുരുന്നുകൾക്ക് ഇനി മെത്തയിൽ സുഖമായി കിടക്കാം.എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടുന്നത്. അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ അംഗൻവാടിയിൽ യാദൃശ്ചികമായി സന്ദർശനം നടത്തിയ കാട്ടാക്കട എക്സൈസ് പരിധിയിലെ ഉദ്യോഗസ്ഥർ ആണ് പുതുവർഷത്തിൽ കുട്ടികൾക്ക് കിടക്കനായി പുത്തൻ നേതാക്കളും പുതുവത്സര ആഘോഷത്തിന് കേക്കുമായി എത്തിയത്.

അംഗണ വാടിയില് ഈ കാലത്ത് ഇങ്ങനെയും സംഭവിക്കുന്നത് എന്താണ് എന്ന് ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തി. കുട്ടികളുടെ വിവരങ്ങൾ ഒക്കെ ചോദിച്ച് അറിഞ്ഞ ഉദ്യോഗസ്ഥർ ഇവിടെ നിന്നും മടങ്ങി പോയി എങ്കിലും പിന്നീട് ഈ കുരുന്നുകളെ കാണാനായി ഒരിക്കൽ കൂടി അവർ കാട് കയറി എത്തിയത് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സമ്മാനങ്ങളുമായി അണ്.

ട്രൈബൽ മേഖലകളിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരുന്നത് തടയുക എന്ന സർക്കാർ തീരുമാനം നടപ്പാക്കാൻ അമ്പൂരി ചാക്കപ്പാറ തുടങ്ങിയ ട്രൈബൽ മേഖലകളിൽ നിരന്തരം റെയ്ഡുകളും ലഹരിവിരുദ്ധ ക്ലാസുകളും തദ്ദേശ വാസികൾക്ക് ലഹരിയുടെ ദൂഷ്യവശങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടെയാണ് ചാക്കപ്പാറയിലെ ട്രൈബൽ അംഗൻവാടിയിൽ നിലത്തു കിടന്നുറങ്ങുന്ന പിഞ്ചു കുഞ്ഞുങ്ങളെ കാണാനിടയായത്.തുടർന്നാണ് ഉദ്യോഗസ്ഥർ ചേർന്ന് കുരുന്നുകൾക്ക് വേണ്ടി ഈ സമ്മാനങ്ങൾ നൽകിയത്.ശേഷം കുരുന്നുകൾക്ക് ഒപ്പം
കേക്ക് മുറിച്ച് ന്യൂ ഇയർ ആഘോഷമാക്കുകയും ചെയ്തു.

. തൊടുമല വാർഡ് അംഗം അഖില ഷിബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പ്രസിഡണ്ട് ശ്രീലാൽ കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ ബ്ലോക്ക് അംഗം അമ്പിളി.ടി.പുത്തൂർ, ബ്ലോക്ക് സിഡിപിഒ അനിത കുമാരി , അംഗൻ വാടി അധ്യാപിക ലസ്സി തോമസ്,കാട്ടാക്കട എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥരായ കെ ആർ രജിത്, കെ. എസ്. ജയകുമാർ,കെ പ്രശാന്ത്, ഡി.സന്തോഷ് കുമാർ, എം. ശ്രീജിത്ത്‌, എസ്. മണികണ്ഠൻ, സുജിത്ത്.പി എസ്, ഷിന്റോ എബ്രഹാം, മഞ്ജുഷ,അനിൽകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെപിപിഎ സ്നേഹ കൂട്ടായ്മയിൽ  നൂറാം ജന്മദിനം  ആഘോഷിച്ച മുതിർന്ന അംഗത്തിന്  മധുരവും പൊന്നാടയും നൽകി ആദരിച്ചു.
Next post നേത്രദാനത്തിന് സമ്മതം നൽകാം

This article is owned by the Rajas Talkies and copying without permission is prohibited.