September 19, 2024

വിശ്വസുന്ദരി ഇന്ത്യാക്കാരി ഹർനാസ് സന്ധു.21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്‌സ്

Share Now

21 വർഷത്തിന് ശേഷം മിസ് യൂണിവേഴ്സ് പട്ടം പഞ്ചാബിയായ ഹർനാസ് സന്ധുവിലൂടെ ഇന്ത്യക്ക്.സുസ്മിത സെൻ 1994, ലാറാ ദത്ത 2000 എന്നിവരാണ് ഈ സുവർണ്ണ നേട്ടം ഇന്ത്യയിൽ എത്തിച്ചവർ.
ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ലൂടെയാണ് 80 രാജ്യങ്ങളെ പിൻന്തള്ളി വിശ്വസുന്ദരീ പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. പരാഗ്വേയിലെ നാദിയ ഫെലില ദക്ഷിണാഫ്രിക്കയുടെ ലാലേല സ്വാനെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഹർനാസ് മോഡലിംഗിൽ സജീവമാണ്.ലോകം മൊത്തം തത്സമയം കണ്ടുകൊണ്ടിരിക്കെ മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.
ജീവിതത്തിൽ സമ്മർദങ്ങൾ അഭിമുഖീകരിക്കുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഹർണാസിന്റെ മറുപടി ഇങ്ങനെ. അവരവരിൽ തന്നെ വിശ്വാസമുള്ളവരാകുക എന്നതാണ് വെല്ലുവിളി. ഓരോ വ്യക്തിയും പ്രത്യേകതകൾ ഉള്ളവരാണ് ഈ പ്രത്യേകതയാണ് വ്യക്തിയുടെ സൗന്ദര്യം മറ്റുള്ളവരുമായുള്ള താരതമ്യം വേണ്ട.നിങ്ങളുടെ ജീവിതത്തിന്റെ നേതാവ് നിങ്ങൾ തന്നെ.നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെസംസാരിക്കുക നിങ്ങളുടെ ശബ്ദം നിങ്ങൾ മാത്രം ആണ്.ഞാൻ എന്നിൽ വിശ്വസിച്ചു അതുകൊണ്ടാണ് ഇന്ന് ഈ വേദിയിൽ നിൽക്കാനായത്.

അഭിമാന നിമിഷമാണ് ഇതെന്ന് സന്ധു പറഞ്ഞു.രണ്ടു കോടിയുടെ സമ്മാന തുകക്ക് പുറമെ ലോകമെമ്പാടുമുള്ള പരസ്യകമ്പനികളുടെ കരാറുകളും ഹർസാനയുടെ കൈകളിൽ എത്തും. മലേഷ്യ ഉൾപ്പടെ ചില രാജ്യങ്ങൾ മത്സരം ബഹിഷ്ക്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ കര്ശനമായിരുന്നു എങ്കിലും ഒരു മത്സരാർത്ഥിക്ക് കോവിഡ് പിടിപെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ എസ് ഈ ബി പെൻഷനേഴ്സ് അസോസിയേഷൻ  കാട്ടാക്കട ഡിവിഷൻ കമ്മിറ്റി
Next post സര്‍വ്വകലാശാലകളുടെ അക്കാദമിക്ക് നിലവാരത്തെ സര്‍ക്കാര്‍ വെല്ലുവിളിക്കുന്നു: യുവമോര്‍ച്ച

This article is owned by the Rajas Talkies and copying without permission is prohibited.