September 12, 2024

സ്വകാര്യ കമ്പനിയുടെ പ്ലോട്ട് സുരക്ഷാ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു.

Share Now


പുലർച്ചെ ആയതിനാൽ ആളപായം ഒഴിവായി.

തോട്ടിലെ ജലം കൃഷിയിടത്തിൽ ഇറങ്ങി നാശം
മാറനല്ലൂർ : നിർമ്മാണത്തിലിരുന്ന  സ്വകാര്യ കമ്പനിയുടെ അഞ്ചേക്കറിലധികം വരുന്ന പ്ലോട്ടിന്റെ സുരക്ഷാ ഭിത്തിയുൾപ്പടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു അപകടം.പുലർച്ചെ ആയതിനാൽ വൻ  ദുരന്തം ഒഴിവായി.ഈ പ്ലോട്ടുകളിൽ  വീടുകളുടെ നിർമ്മാണം നടന്ന ശേഷമാണ് ഇത്തരത്തിൽ അപകടം എങ്കിലും വൻ ദുരന്തമായേനെ.


 മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ചീനിവിള തച്ചമൺ ഏലയ്ക്ക സമീപമാണ്  കനത്ത മഴയെ തുടർന്ന് സ്വകാര്യ കമ്പനിയുടെ പ്ലോട്ടിലെ   കൂറ്റൻ സുരക്ഷാ ഭിത്തി ഉൾപ്പടെ  അൻപത്തടിയിലേറെ പൊക്കത്തിൽ നിന്നും ഇടിഞ്ഞു തച്ചമൺ  തോട്ടിലേക്ക്  പതിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു  അപകടം.തുടർച്ചയായുള്ള മഴയിൽ പ്ലോട്ടിൽ വെള്ളം താഴുകയും സമ്മർദ്ദം ഉണ്ടായി മീറ്ററുകളോളം ദൂരത്തിൽ സുരക്ഷാ ഭിത്തി ഉൾപ്പടെ താഴേക്കു പതിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെയും ഇവിടെ അൻപതോളം തൊഴിലുറപ്പു തൊഴിലാളികൾ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.വെള്ളിയാഴ്ചയോ ശനിയാഴ്ച  രാവിലെയോ ആണ് അപകടം നടന്നതെങ്കിൽ ഇവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ പുറത്തേക്കായിരിക്കും ഭിത്തിയുൾപ്പടെ പതിക്കുക. കൂറ്റൻ പാറ കല്ലുകൾ മൂലക്കോണം  ഭാഗത്തേക്ക് പോകുന്ന ഈ നടവഴിക്കു മുകളിലേക്കാണ് വീണത്. പകൽ സമയങ്ങളിൽ ഇതുവഴി പൊതുജനങ്ങൾ സഞ്ചരിക്കുന്നയിടമാണ്.


മുൻ ഐ ജി യുടെ പേരിലുണ്ടായിരുന്ന പുരയിടം സ്വകാര്യ സ്‌കൂളുകാരും ഇവരിൽ നിന്നും  അടുത്തിടെ സ്വകാര്യ കമ്പനിക്കാരും  വാങ്ങിയത്.വിഴിഞ്ഞം പദ്ധതി മുന്നിൽകണ്ട്  ഇവിടെ പ്ലോട്ട് തിരിച്ചു ഹൗസിങ് കോളനിക്കായി നിർമ്മാണ പ്രവർത്തികൾ നടക്കുകയായിരുന്നു.നിരവധി പ്ലോട്ടുകളും ഇതിനോടകം ഇടപാട് നടന്നിരുന്നു.ഇത്തരത്തിൽ  പ്ലോട്ടുകൾ തിരിച്ച  വശമാണ് ശനിയാഴ്ച ഇടിഞ്ഞു തോട്ടിലേക്ക്  പതിച്ചത്.  കൂറ്റൻ മതിൽ കെട്ടിപൊക്കുന്ന സമയത്തു തന്നെ പ്രദേശവാസികളും കർഷകരും പഞ്ചായത്ത് അംഗം  ഉൾപ്പടെ നിർമ്മാണത്തിലെ അപകത ചൂണ്ടി കിട്ടിയെങ്കിലും ഇത് അവഗണിച്ചായിരുന്നു നിർമ്മാണം നടന്നിരുന്നത്. കുന്നിനു സമാനമായ സ്ഥലത്തു ഭൂപ്രകൃതി അനുസരിച്ചും ചട്ടങ്ങൾ അനുസരിച്ചും  നിർമ്മാണം നടത്തണമെന്നും, തോടിന്റെ വശങ്ങളിൽ നിന്ന്  തന്നെ സുരക്ഷാ ഭിത്തി നിർമ്മിക്കണമെന്നും ഇല്ലാത്ത പക്ഷം   മണ്ണിടിഞ്ഞു അപകടം ഉണ്ടാകുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു.പ്ലോട്ടികളിലെ മലിന  ജലം ഉൾപ്പടെ തോട്ടിലേക്ക് ഒഴുക്കുന്ന രീതിയിലെ നിർമ്മാണങ്ങളെയും ഇവർ ചോദ്യം ചെയ്തിരുന്നു. എന്നാൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾപാലിച്ചാണ് നിർമ്മാണം നടത്തിയതെന്നാണ് സ്വാകാര്യ കമ്പനിയുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം.

ഇതോടൊപ്പം തോട്ടിൽ ഇടിഞ്ഞു വീണവ നീക്കം ചെയ്യുകയും കർഷകർക്ക് വേണ്ട നഷ്ടപരിഹാരം നൽകുമെന്നും ഇവർ പറഞ്ഞു. സംരക്ഷണ ഭീത്തിയും മണ്ണും ഇടിഞ്ഞു തോട്ടിൽ പതിച്ചു ബണ്ടിടിഞ്ഞ കാരണം  തോട്ടിലൂടെയുള്ള ജലമൊഴുക്ക് തടസ്സപ്പെടുകയും കനത്ത മഴയിൽ ഒഴുകിയെത്തിയ ജലം  ഏക്കറുകണക്കിന് കൃഷിയിടത്തിലേക്ക് കുത്തിയൊലിക്കുകയും ചെയ്തു.വാഴ കൃഷി ഉൾപ്പടെ ഇതോടെ  വെള്ളത്തിനടിയിലായി കർഷകരുടെ പ്രതീക്ഷക്കും തടസമായിരുന്നു.ഇനിയും ഈ ഭാഗത്തു മണ്ണിടിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുതിർന്ന കോൺഗ്രസ് നേതാവ് എൻ.രഞ്ജകുമാർ(70)നിര്യാതനായി
Next post കനാലിൽ മണ്ണിടിഞ്ഞു വീണു ജലമൊഴുക്ക് തടസ്സപ്പെട്ടു.

This article is owned by the Rajas Talkies and copying without permission is prohibited.