September 17, 2024

മുതിർന്ന കോൺഗ്രസ് നേതാവ് എൻ.രഞ്ജകുമാർ(70)നിര്യാതനായി

Share Now

ആര്യനാട്:ആര്യനാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് ആര്യനാട് ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമായ ആര്യനാട് ഹരിവിഷ്ണുവിൽ എൻ.രഞ്ജകുമാർ(70)നിര്യാതനായി.1988മുതൽ 1995വരെ ഏഴ് വർഷക്കാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,1995മുൽ 2000 വരെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം,വെള്ളനാട് ബ്ലോക്ക് റസിഡന്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്,റേഷൻ ഡീലേഴ്സ് ക്ഷേമനിധി ബോർഡംഗം,കോൺഗ്രസ് ആര്യനാട് മണ്ഡലം പ്രസിഡന്റ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്,ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ നാല് പതിറ്റാണ്ടുകാലത്തിറെയായി ആര്യനാടിന്റെ ജനകീയ മുഖമായിരുന്നു.ഭാര്യ:വിജയലക്ഷ്മി.മക്കൾ:ഹരി രഞ്ജൻ,വിഷ്ണുരഞ്ജൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.

Leave a Reply

Your email address will not be published. Required fields are marked *

Previous post 483 പേരുടെ മരണത്തിനും നാശത്തിനും മുഖ്യമന്ത്രി മറുപടി പറയണം: രമേശ് ചെന്നിത്തല
Next post സ്വകാര്യ കമ്പനിയുടെ പ്ലോട്ട് സുരക്ഷാ ഭിത്തി ഉൾപ്പെടെ ഇടിഞ്ഞു തോട്ടിലേക്ക് പതിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.