September 8, 2024

പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.

Share Now

വിളപ്പിൽശാല:പുകപുരയിൽ നിന്നും തീ പടർന്നു റബ്ബർ ഷീറ്റുകളും ഇരുചക്ര വാഹനങ്ങളും , വീട്ടുപകരണങ്ങളും ഉൾപ്പടെ അഗ്നിക്കിരയായി .വിളപ്പിൽശാല ഊറ്റുകുഴിയിൽ സുധാകരന്റെ നവദീപം വീട്ടിൽ വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.പുകപുരയിൽ നിന്നും അമിതമായി പുക ഉയരുന്നത് കണ്ട് അടുത്തെത്തി നോക്കുമ്പോഴേക്കും തീ ആളിപാടരാൻ തുടങ്ങി .ഇതോടെ സുധാകരനും സമീപത്തുള്ളവരും അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയും കിണറ്റിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ പമ്പ് ഉപയോഗിച്ചു തീ കെടുത്താനുള്ള ശ്രമം ആരംഭിച്ചു.ഇതിനിടെ തീ പടർന്നു ഒരു ആക്ടീവായിലേക്കും പാഷൻ പ്ലസ് ബൈക്കിലേക്കും, സൈക്കിളിലേക്കും, അലക്കു യന്ത്രത്തിലേക്കും  പിടിച്ചു.ഇവിടെ ഉണ്ടായിരുന്ന അലമാരയിലും തീ പടർന്നു.

ഉണക്കാനായി ഇട്ടിരുന്ന  അറുപതു കിലോയിലധികം റബ്ബർ റഷീറ്റാണ്  കത്തിയമർന്നത്.  എന്നിരുന്നാലും സമയോചിതമായ ഇടപെടൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.സുധാകരന് ഉൾപ്പടെ തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ   നേരിയ പൊള്ളൽ എറ്റിട്ടുണ്ട്. തീ പടരാൻ തുടങ്ങിയതോടെ ഇരുചക്ര വാഹങ്ങളും സൈക്കിളും ഒക്കെ മാറ്റിയതിനാൽ ഇവ കൂടുതൽ തീ പടർന്നു പിടിക്കാതിരിക്കാൻ കാരണമായി.വീടിനു തൊട്ടടുത്തുള്ള പുകപുരയിലാണ്‌ തീ പിടിത്തം ഉണ്ടായത്.കാട്ടാക്കട നിന്നും അഗ്നിരക്ഷാ സേനയെത്തി തുടർ നിർദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കനിവായി കനിവ് 108; ആംബുലന്‍സില്‍ യുവതിക്ക് സുഖ പ്രസവം
Next post ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍: മന്ത്രി ജെ ചിഞ്ചുറാണി

This article is owned by the Rajas Talkies and copying without permission is prohibited.