September 9, 2024

ട്രഷറിക്ക് മുന്നിൽ നിൽപ്പുസമരം

Share Now


കാട്ടാക്കട:പൂർണ്ണമായും വാക്സിനേഷൻ നടത്താതെ പൊതുജനത്തിന്റെ മേൽ പെറ്റി  ഭാരം ചുമത്തുന്ന സർക്കാർ നടപടിക്ക് എതിരായി പൊതുജനത്തിന് വാക്സിനേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്  യൂത്ത് കോൺഗ്രസ്‌ നിൽപ്പ് സമരം കാട്ടാക്കട ട്രഷറിക്ക് മുൻപിൽ ഡിസിസി ജനറൽ സെക്രട്ടറി കാട്ടാക്കട സുബ്രമണ്യം ഉദ്ഘാടനം  ചെയ്തു.

സൗജന്യമായി വാക്സിൻ നൽകുമെന്ന് പറഞ്ഞ സ്വകാര്യ മേഖലക്ക് വാക്സിനേഷന് വേണ്ടി നൂറ്റി ഇരുപത്തി അഞ്ചു കോടി രൂപ ഖജനാവിൽ നിന്നാണ് ചെലവഴിക്കുന്നത്.കടയിൽ സാധനം വാങ്ങാൻ സർട്ടിഫിക്കറ്റു നൽകേണ്ട സാഹചര്യമാണ് ഇന്നുള്ളത്.തെരഞ്ഞെടുപ്പിന് മുൻപ് കാണിച്ച കോവിഡ്  പ്രതിരോധ നടപടി ഒന്നും ഇപ്പോൾ കാണുന്നമില്ല.അടിയന്തിരമായി വാക്സിനേഷൻ പൂർണ്ണമായി നൽകാൻ സംവിധാനമൊരുക്കണമെന്നു  സുബ്രമണ്യം   ആവശ്യപ്പെട്ടു.  ഡിസിസി അംഗം സി വേണു, യൂത്ത് കോൺഗ്രസ്‌ സംഥാന സെക്രട്ടറി എസ് ടി അനീഷ് നിയോജകമണ്ഡലം വൈസപ്രസിഡന്റ് ഡാനിയേൽ ജെ പാപ്പനം,സെക്രട്ടറിമരായ അജു എം എൽ, അനന്തസുബ്രമണ്യം, പ്രിയ യു . നിഷാദ് കിള്ളി, രതീഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രവാസിയായ മദ്ധ്യവയസ്കനെ വിളിച്ചുവരുത്തി 26.25 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു
Next post സ്വദേശാഭിമാനി പാർക്കിൽ ആസാദി. കാ മഹോത്സവ്

This article is owned by the Rajas Talkies and copying without permission is prohibited.