September 12, 2024

ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍: മന്ത്രി ജെ ചിഞ്ചുറാണി

Share Now

ക്ഷീര കര്‍ഷകര്‍ക്ക് പാലിന് ഒരു രൂപ അധികം നല്‍കും:

മലയിൻകീഴ്: ക്ഷീരകര്‍ഷകരെ സഹായിക്കുവാനും പാല്‍ ഉല്പാദനം വര്‍ധിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. ക്ഷീര കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കാന്‍ മില്‍മ ആലോചിക്കുന്നതായിയും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ ആനുകൂല്യങ്ങള്‍ ക്ഷീര വകുപ്പും മില്‍മയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മില്‍മയമായി ചേര്‍ന്ന് പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുമുണ്ട് എന്ന് മന്ത്രി ചൂണ്ടികാണിച്ചു. മലയിന്‍കീഴ്, മണപ്പുറം ക്ഷീരോല്‍പ്പാദക സംഘത്തിനായി നിര്‍മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന പാലിന്റെ വലിയൊരു ശതമാനം വിറ്റുപോകുന്നത് വീടുകളില്‍ നടക്കുന്ന വില്‍പനയിലൂടെയും സഹകരണസംഘങ്ങളില്‍ നിന്ന് സാധാരണക്കാര്‍ നേരിട്ട് വാങ്ങുന്നതു വഴിയുമാണ്. ഈ രണ്ട് മാര്‍ഗ്ഗങ്ങളിയൂടെയും വാങ്ങുന്ന പാലിന്റെ അളവ് നോക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന പാലിന്റെ കണക്ക് ലഭ്യമാവൂ. ഇതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതു പൂര്‍ത്തിയായാല്‍ ക്ഷീര മേഖലയിലെ സ്വയംപര്യാപ്തത എന്ന വലിയ ലക്ഷ്യത്തിലേക്ക് നമുക്കു വേഗത്തില്‍ എത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

1954ൽ ആരംഭിച്ച സംഘത്തിന്റെ ജീവിച്ചിരിക്കുന്ന സംഘം മുൻ പ്രസിഡന്റുമാരെയും മുൻകാല അംഗങ്ങളെയും യോഗത്തിൽ ആദരിച്ചു. സംഘത്തിന് പുതിയ എ.എം.സി.യു യൂണിറ്റ്
സ്ഥാപിക്കുന്നതിന് ഐ.ബി.സതീഷ്.എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് തുക
അനുവദിക്കും.ക്ഷീര വികസന വകുപ്പിൽ നിന്ന് കർഷക സമ്പർക്ക
പരിപാടികൾക്കാവശ്യമായ ഫെസിലിറ്റേഷൻ റൂം നിർമ്മാണത്തിന് ആവശ്യമായ
സാമ്പത്തികം സഹായം നല്കും.

ഐ ബി സതീഷ് എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടും ക്ഷീര വികസന വകുപ്പിന്റെ പദ്ധതി വിഹിതവും ചേര്‍ത്ത് 17 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഐ.ബി. സതീഷ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനി രവീന്ദ്രദാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയകുമാർ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ, ലോക് താന്ത്രിക്
ജനതാദൾ ജില്ലാ പ്രസിഡന്റ് എൻ.എം. നായർ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എ. വത്സലകുമാരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സജീനകുമാർ,വസന്തകുമാരി, ഒ.ജി. ബിന്ദു, മലയിൻകീഴ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശിവപ്രസാദ്, നേമം ക്ഷീര വികസന ഓഫീസർ പി.കെ. ശ്രീലേഖ എന്നിവർ സംസാരിച്ചു.

.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുകപുരയിൽ നിന്നും തീ പടർന്നു കത്തി. ബൈക്കുകളും ഇരുചക്രവാഹനവും റബ്ബർ ഷീറ്റുകളും ഉൾപ്പടെ നശിച്ചു.
Next post അവയവദാനത്തിന് സമ്മതപത്രമേകി കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

This article is owned by the Rajas Talkies and copying without permission is prohibited.