അൽഫോൻസാ ജോയിക്ക് ഭാരത് സേവക് ദേശീയ പുരസ്ക്കാരം
അൽഫോൻസാ ജോയിക്ക് ഭാരത് സേവക് ദേശീയ പുരസ്ക്കാരം.സാഹിത്യം, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തനം എന്നിവയ്ക്കുള്ള സമഗ്ര സംഭാവനക്ക് ഭാരത് സേവക് സമാജിൻ്റെ ദേശീയ പുരസ്ക്കാരം കവിയത്രിയും അധ്യാപികയുമായ അൽഫോൻസാ ജോയിക്ക്.
മാർച്ച് 13 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം കവടിയാർ സദ് ഭാവന ആഡിറ്റോറിയത്തിൽ വച്ച് പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ഡോ.ബി എസ്സ് ബാലചന്ദ്രൻ പറഞ്ഞു.
മാനവ സ്നേഹി സാംസ്കാരിക സമിതിയുടെ സ്ഥാപകയും പ്രസിഡൻ്റുമാണ്. അൽഫോൻസാ ജോയ്. സ്പർശം, ജപമാല പെൺ കവിത, അക്കാമ്മ ചെറിയാൻ, വി.ഫ്രാൻസിസ് സേവ്യർ, പെണ്ണിടം, മുന്നിലവൾ നിർഭയ, സിന്ദൂര, കുട്ടിക്കാലം തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
നോവലിസ്റ്റും, കഥാകാരിയും, കവിയും, ബാലസാഹിത്യകാരിയും കൂടിയാണ് അൽഫോൺസ ജോയ്.നിരവധി അംഗീകാരങ്ങൾ ഇതിനോടകം നേടിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ കരിക്കുലം കമ്മിറ്റി അംഗമായും ,റിസോൾസ് പേൾസണായും പ്രവർത്തിച്ചിട്ടുണ്ട്.
ജൂനിയർ റെഡ്ക്രോസ് കൗൺസിലർ, വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തക, വായന കൂട്ടായ്മ ട്രഷറർ, ട്രാവൻകൂർ റൈറ്റേഴ്സ് ഫോറം എക്സിക്യുട്ടീവ് അംഗം, തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. യുവകലാസാഹിതി തിരുവനന്തപുരം ജില്ല എക്സിക്യൂട്ടിവ് അംഗവും, വനിതകലാ സാഹിതി എക്സിക്യുട്ടീവ് അംഗവും കൂടിയാണ് അൽഫോൺസ ജോയ് .
ഇപ്പോൾ സെൻ്റ് ജോൺസ് എച്ച്.എസ്സ്.എസ് ഉണ്ടൻ കോട് സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം മലയാളം അദ്ധ്യാപികയാണ്.തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇസിദോർ ജോയ് ആണ് ഭർത്താവ്. മക്കൾ ഡോ. ബിനോയ് എ ജോയ് (യു.കെ) ജീവൻ എ ജോയ് വിദ്യാർത്ഥി.