നെഹ്റു യുവകേന്ദ്ര സ്വച്ഛ് ഭാരത് അഭിയാൻ പുരസ്കാരംജനതാ ഗ്രന്ഥശാലയ്ക്ക്
കാട്ടാക്കട:നെഹ്റു യുവകേന്ദ്ര യുടെ സ്വച്ഛ് ഭാരത് അഭിയാൻ ജില്ലാ തലപുരസ്കാരം മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാല കരസ്ഥമാക്കി. ശുചിത്വ ബോധവത്ക്കരണ പ്രവൃത്തികൾ, ജല സംരക്ഷണം തുടങ്ങിയവയിൽ നടത്തിയ ശ്രദ്ധേയങ്ങളായ പ്രവർത്തനങ്ങൾ മുൻനിറുത്തിയാണ് സമ്മാനം.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുരസ്കാരം ഗ്രന്ഥശാല ഭാരവാഹികൾക്ക് സമ്മാനിച്ചു. ജനത സെക്രട്ടറി എ.സന്തോഷ് കുമാർ , കിരൺ ജെ.എൽ, ജ്യോതിഷ് വിശ്വംഭരൻ , സൗമ്യ സന്തോഷ് എന്നിവർ ചേർന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്ബ് അദ്ധ്യക്ഷയായിരുന്നു. നെഹ്റു യുവകേന്ദ്ര കേരള ഡയറകടർ കെ.കുഞ്ഞഹമ്മദ്, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി കേരളം ഡയറകടർ അബ്ദുൾ നാസർ ഐ.എ.എസ്,നെഹ്റു യുവകേന്ദ്ര കേരളം ഡെപ്യൂട്ടി ഡയറക്ടർ അലി സാ ബ്രിൻ , സാമൂഹ്യ ശാസ്ത്രജ്ഞൻ ഷൈജു ഡേവിഡ് അലി എന്നിവർ സംസാരിച്ചു.
More Stories
മികച്ച ശാസ്ത്രപ്രബന്ധത്തിനുള്ള ദേശീയ പുരസ്കാരം പ്രശസ്ത ഓങ്കോളജി സര്ജന് ഡോ. തോമസ് വറുഗീസിന്
കൊച്ചി: അർബുദ ചികിത്സയിൽ നൂതനമായ രീതികൾ നടപ്പിലാക്കാൻ കഴിയുന്ന കണ്ടെത്തലുകൾ നടത്തിയ പ്രശസ്ത ഓങ്കോളജിക്കല്‍ സര്‍ജനും കൊച്ചി മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ....
ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം
കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും...
അത്യാധുനിക കാൻസർ ചികിത്സ കേന്ദ്രം തുറന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി
കൊച്ചി: കേരളത്തിലെ ആദ്യ മിഷൻ ആശുപത്രിയായ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ അത്യാധുനിക കാൻസർ ചികിത്സാ പ്രതിരോധ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. കാൻസർ രോഗികൾക്ക് മിതമായ ചെലവിൽ...
ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ്...
കോച്ചില്ലാതെ നേട്ടങ്ങൾ നേടി ഇന്റർനാഷണൽ മാസ്റ്റർ ജുബിൻ ജിമ്മി
കൊല്ലം : കേരള - ക്യൂബൻ സഹകരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രഥമ ചെ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മലയാളി താരങ്ങളിൽ ചടുല നീക്കങ്ങൾ കൊണ്ട് കാണികളെ...
സ്പൈസസ് ബോർഡ് പെൻഷനേഴ്സ് സമ്മേളനം
കൊച്ചി: ഓൾ ഇന്ത്യ സ്പൈസസ് ബോർഡ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷന്റെ 15-ാമത് ദേശീയ വാർഷിക പൊതുയോഗം (എജിഎം) കൊച്ചിയിൽ നടന്നു. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി.സത്യൻ ഐ.എഫ്.എസ്....