മുഴുവൻ പോലീസ് സ്റ്റേഷനുകളുടെ മുന്നിലേക്കും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഡിസിസി പ്രസിഡൻറ്
ഡിവൈഎഫ്ഐ സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡൻ്റ് ജിജോമോനെ ഡിസിസി പ്രസിഡൻറ് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ സന്ദർശിച്ചു.
പോലീസ് സുതാര്യമായ ഇടപെട്ടു കോൺഗ്രസ് പ്രവർത്തകർക്ക് നീതി ലഭിക്കാത്ത പക്ഷം മുഴുവൻ പോലീസ് സ്റ്റേഷനുകളുടെ മുന്നിലേക്കും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ പാലോട് രവി. ഇടുക്കിയിൽ ഉണ്ടായ അതിദാരുണമായ സംഭവത്തിന് മറപിടിച്ചു കൊണ്ട് കഴിഞ്ഞ മൂന്നു ദിവസം കാലമായി തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സിപിഎം നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെയും പോഷക സംഘടനകളുടെയും നൂറുകണക്കിന് കൊടിമരങ്ങളും ബോർഡുകളും നശിപ്പിക്കുകയും പാർട്ടി ഓഫീസുകളിലേക്ക് കല്ലെറിയുകയും ചെയ്തു. സിപിഎം നാടിൻറെ സമാധാന അന്തരീക്ഷം തകർത്തു കൊണ്ടിരിക്കുകയാണ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസുകാർ ഭരണപക്ഷത്തിന് പിന്തുണ കൊടുത്തു നോക്കി നിൽക്കുന്നത് നാടിന് ആപത്താണ് .
ഈ അവസ്ഥ പോലീസ് തുടർന്നു കൊണ്ടു പോയാൽ ശക്തമായ സമര പരിപാടികളും പ്രതിഷേധവുമായി കോൺഗ്രസ് പാർട്ടി മുന്നിൽ നിൽക്കും. സിപിഎം നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബോധപൂർവ്വം നശിപ്പിക്കപ്പെട്ട കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനുവേണ്ടി ഒറ്റയ്ക് പതാക കൊട്ടുകയായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജിജോ മോനെ കൂട്ടംചേർന്ന് ആക്രമിച്ചപ്പോൾ കേസെടുക്കുകയും രക്ഷപ്പെടാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു .കാട്ടാക്കടയിലെ പോലീസിന് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാത്തപക്ഷം പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കാട്ടാക്കട ഡിവൈഎസ്പി സ്വീകരിക്കുന്ന നടപടികൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുഭാഗത്ത് തിരുവാതിരയും മറുഭാഗത്ത് വിനോദയാത്രയും സംഘടിപ്പിച്ചു അതിനിടയിൽ കേരളക്കരയാകെ കലാപഭൂമി ആക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങളിൽ ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡിസിസി ജനറൽ സെക്രട്ടറിമാരായ എം ആർ ബൈജു ,വിനോദ് സെൻ ,മാരായമുട്ടം സുരേഷ് ,മണ്ഡലം പ്രസിഡൻ്റ് സത്യദാസ് പൊന്നെടുത്തകുഴി, കട്ടയ്ക്കോട് തങ്കച്ചൻ, ശ്രീക്കുട്ടി സതീഷ് ,എ എസ് ഇർഷാദ്, ആർ എസ് സജീവ്, അഡ്വ.ആർ.രാഘവലാൽ ,ലിജു സാമുവൽ, ഗൗതം കാട്ടാക്കട ,റിജു വർഗീസ്, റിനു, എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
Attachments area