‘കൂട്ടുകാർ’ സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു
സഹപാഠിയുടെ ഭർത്താവിന് ചികിത്സ സഹായം എത്തിച്ചു ‘കൂട്ടുകാർ’
കുറ്റിച്ചൽ: ആപത്തുകാലത്തും കൈത്താങ്ങായി ‘കൂട്ടുകാർ’ ഒരുമിച്ചു കൂടി.കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന സുമിത്രയുടെ ഭർത്താവ് ജയചന്ദ്രനാണ് ചികിത്സക്കായി ബുദ്ധിമുട്ടുന്നത് അറിഞ്ഞു കുറ്റിച്ചൽ പരുത്തിപ്പള്ളി സ്‌കൂളിലെ സഹപാഠികളായ 1998 ബാച്ച് കൈകോർത്തത് .മുപ്പത്തി അയ്യായിരം രൂപയാണ് ‘കൂട്ടുകാർ’ ഇവർക്ക് ചികിത്സ ധനസഹായം കൈമാറിയത്.
നാൽപത്തിനാലുകാരനായ ജയചന്ദ്രന്റെ ഇരുവൃക്കകളും തകരാറിലായി ചികിത്സ നടന്നുവരികയായിരുന്നു.ജയചന്ദ്രന് അസുഖം ബാധിച്ചതോടെ നിത്യവൃത്തിക്ക് വരുമാനം നിലച്ചു ആറും, മൂന്നും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളും,ജയചന്ദ്രന്റെ മാതാപിതാക്കളുമുൾപ്പടെയുള്ള കുടുംബം ആകെ പ്രതിസന്ധിയിലായി.പിതാവ് ഹൃദ്രോഗത്തിനു ചികിത്സയിലാണ്.കടകളിൽ ജോലി ചെയ്തും കൂലിപണിയെടുത്തുമാണ് ജയചന്ദ്രൻ കുടുംബം പോറ്റിയിരുന്നത് . ഇപ്പോൾ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ജയചന്ദ്രനുള്ളത്.ആഴ്ചയിൽ രണ്ടു ഡയാലിസിസ് വേണം,പുറമെ മരുന്നുകൾ,യാത്രാച്ചിലവ് കൂടാതെ കുടുംബത്തിന്റെ ദൈനം ദിന ചെലവുകൾ .എങ്ങനെയാണ് മുന്നോട്ടു ജീവിതം തള്ളിവിടുകയെന്നു അറിയാതെ സങ്കടത്തിലാണ് ഈ കുടുംബം.
‘കൂട്ടുകാരും’ സുമനസ്സുകളും ആണ് ഇതുവരെ ഇവരുടെ കാര്യങ്ങൾക്കായി തുക കണ്ടെത്തി നൽകുന്നത്.വൃക്ക മാറ്റിവെയ്ക്കണം എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അതിനുള്ള സാമ്പത്തികം ഇവരെ കൊണ്ട് കൂട്ടിയാൽ കൂടില്ല. ഇവർക്ക് താങ്ങും തണലുമായി ജീവിതത്തിലേക്ക് കരകയറ്റാൻ കരുത്തായി ഇനിയും സുമനസുകൾ മുന്നോട്ടു വരണം.ജയചന്ദ്രന്റെ യൂണിയൻ ബാങ്ക് അക്കൗണ്ട് – 40 300 201000 8344. IFSC Code .UBINO5403 07. _G00LEPAY -980985 0373 –
—