മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം മന്ദിരം ഉദ്ഘാടനം നാളെ
മലയിൻകീഴ് : മണപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം പുതുതായി നിർമ്മിച്ച
മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ചിഞ്ചുറാണി നാളെ രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും.എം.എൽ.എ.ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപയും ക്ഷീര വികസന വകുപ്പും ക്ഷീരോൽപ്പാദക സംഘത്തിന്റെ 7 ലക്ഷം രൂപയും ഉൾപ്പെടെ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം നിർമ്മിച്ചതെന്ന് സംഘം പ്രസിഡന്റ് വി. എസ്.ശ്രീകാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഐ.ബി.സതീഷ്.എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ മിനിരവീന്ദ്രദാസ്,ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ എസ്.ജയകുമാർ,തിരുവനന്തപുരം മേഖലാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്അഡ്വ. എസ്.കെ.പ്രീജ,ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡന്റ്എൻ.എം.നായർ,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വൽസലകുമാരി,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ സജീനകുമാർ, വസന്തകുമാരി,ഒ.ജി.ബിന്ദു, മലയിൻകീഴ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ്അം ഗം ശിവപ്രസാദ്, നേമം ക്ഷീര വികസന ഓഫീസർ പി.കെ.ശ്രീലേഖ എന്നിവർ സംസാരിക്കും.1954 ൽ ആരംഭിച്ച സംഘത്തിന്റെ ജീവിച്ചിരിക്കുന്ന സംഘം മുൻ പ്രസിഡന്റ്മാരെയും മുൻകാല അംഗങ്ങളെയും യോഗത്തിൽ ആദരിക്കും.