September 7, 2024

നഗരസഭയിൽ എൽ ഡി എഫിന് വിജയം

Share Now

നെടുമങ്ങാട് നഗരസഭയിലെ പതിനേഴാം വാർഡിലെ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 94 വോട്ടിന് ഇടതു സ്ഥാനാർഥി വിദ്യവിജയൻ വിജയിച്ചു. യുഡിഎഫിന്റെ ഗീതാവിജയൻ 457 വോട്ടും ബിജെപി യുടെ രാമ ടീച്ചർ 54 വോട്ടുമാണ് നേടിയത്. കഴിഞ്ഞ തവണ എൽ ഡി എഫിന് 358, യു ഡി എഫ് 348, ബിജെപി 114 വോട്ടുമാണ് ലഭിച്ചിരുന്നത്.വീണ്ടും വിജയം എൽഡിഎഫ് നു ആയതോടെ നഗരസഭ കക്ഷിനില എൽഡിഎഫ് 27,യു ഡി എഫ് 8, ബിജെപി 4 എന്നിങ്ങനെയാണ്.

ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ1064 പേര് വോട്ടു ചെയ്തു.
82% വോട്ട് ആണ് രേഖപ്പെടുത്തിയിരുന്നത്.
മുൻ വാർഡ് മെമ്പർ ഗിരിജാ വിജയൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞ തവണ പത്തു വോട്ടിന്റെ ഭൂരിപക്ഷം എന്നത് ഇത്തവണ 94 ആയി എൽഡിഎഫ് വർധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷം നെഹ്റു യുവ കേന്ദ്ര 75 കേന്ദ്രങ്ങളില്‍ ഫ്രീഡം റണ്‍ സംഘടിപ്പിക്കും
Next post വാതിൽപ്പടി സേവനത്തിനൊരുങ്ങുന്നുകേരളം: തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട മണ്ഡലമാദ്യം.

This article is owned by the Rajas Talkies and copying without permission is prohibited.