ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക്
കാട്ടാക്കട നെയ്യാർ ഡാം റോഡിൽ മണ്ണിറക്കാൻ എത്തിയ ഠാരസ് പിക്ക് അപ് ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക്.മറിഞ്ഞു വീണ ലോറിക്കടിയിൽ നിരവധി സ്‌കൂട്ടറുകൾ കുടുങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ ആണ് സംഭവം.സ്വകാര്യ ബഹുനില മന്ദിരത്തിനായി നിർമ്മാണ പ്രവർത്തികൾക്കായുള്ള മണൽ എത്തിച്ച ലോറിയാണ് നിയന്ത്രണം തെറ്റി മറിഞ്ഞത്.ഈ സമയം സ്‌കൂൾ കുട്ടികൾ ഉൾപ്പടെ ഇതു വഴി സഞ്ചരിച്ചിരുന്നു എങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.അതേ സമയം ലോറി ഡ്രൈവർ അരുണിന്റെ തലക്ക് പരിക്കുണ്ട്.സഹായിക്കും നേരിയ പരിക്കുണ്ട്ന. ലോറി മറിഞ്ഞപ്പോൾ ക്യാബിനുള്ളിൽ ഇടിച്ചു തല മുഴച്ചു ആണ് പരിക്കേറ്റത്..ഇയാളെ ഉടൻ തന്നെ ഓടി കൂടിയവർ പുറത്തെടുത്തു കാട്ടാക്കട സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സഹായിയെയും ഇതേ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.
തിരക്കേറിയ സമയത്തു റോഡിന്റെ വശങ്ങളിൽ പലയിടത്തും ഇത്തരം നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ട്.പലതും അശ്രദ്ധമായി ആണ് കൈകാര്യം ചെയ്യുന്നത്.ഇവിടെ വാഹനം പുറകോട്ടെടുത്തു പുരയിടത്തിനകത്തേക്ക് കയറ്റുകയും കുണ്ടും കുഴിയുമായി കിടന്നയിടത് നിറുത്തിയ ശേഷം മണ്ണ് തട്ടുന്നതിനിടെ ഒരു വശം കൊണ്ടു ചരിയുകയായിരുന്നു. തൊഴിലാളികൾ എല്ലാം മറ്റു ജോലികളിൽ കെട്ടിടത്തിനുള്ളിൽ ആയതും ഈ സമയത്തു കാല്നടയാത്രികരും വാഹനം ഈ വശത്തു നിറുത്താൻ ആരും വരാത്തതും കൂടുതൽ പേർക്ക് അപകടം ഉണ്ടാകാതെ രക്ഷപെട്ടു. ഇതിനു സമീപത്തായി ബാങ്ക് എ റ്റി എം കെ എസ് ഈ ബി ഉൾപ്പടെ ഉണ്ട്. നിരവതി ആളുകൾ വന്നുപോകുന്നിടത്താണ് അപകടം.വാഹനത്തിനും മണ്ണിനും അടിയിൽപ്പെട്ട സ്‌കൂട്ടറുകൾ ഹിറ്റാച്ചി എത്തിച്ചു മണ്ണ് മാറ്റി സ്‌കൂട്ടറുകൾ പുറത്തെടുത്തു.ഒരെണ്ണം പൂർണ്ണമായും തകർന്നു.