September 16, 2024

ലക്ഷ്മീമംഗലം ദേവീക്ഷേത്ര ഉത്സവത്തിന്റെ നടത്തിപ്പിനായി അവലോകനയോഗം

Share Now

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്ര ഉത്സവത്തിന്റെ നടത്തിപ്പിനായി നെടുമങ്ങാട് തഹസിൽദാർ പി.ചക്രപാണി ഓഡിറ്റോറിയത്തിൽ അവലോകനയോഗം വിളിച്ചുചേർത്തു.

ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അദ്ധ്യക്ഷത വഹിച്ചു.തഹസിൽദാർ ജെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഉത്സവക്കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ,വൈസ് പ്രസിഡന്റ് ഹരികുമാർ,സെക്രട്ടറി സി.എസ്.ഭരത്,ഉഴമലയ്ക്കൽ ശാഖാ പ്രസിഡന്റ് കെ.വി.സജി,വൈസ് പ്രസിഡന്റ് നകുലൻ,സെക്രട്ടറി ഷിജു,സ്കൂൾ മാനേജർ ആർ.സുഗതൻ,ആര്യനാട് സർക്കിൾ ഇൻസ്പെക്ടർ,സബ് ഇൻസ്പെക്ടർ ഷീന തുടങ്ങിയവർ പങ്കെടുത്തു.

ഉഴമലയ്ക്കൽ തിരുവാതിരയോടനുബന്ധിച്ച് പ്രാദേശിക അവധി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശാസ്തമംഗലത്ത് ഫൈൻ ഒക് ആർട്ട് ഗ്യാലറി
Next post അമിതവേഗതയിൽ പാഞ്ഞ കാർ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു

This article is owned by the Rajas Talkies and copying without permission is prohibited.