ഇന്ന് ഒനക്ക ഒബവ്വ ജയന്തി
പതിനെട്ടാം നൂറ്റാണ്ടിലാണ് ഹൈദരാലിയുടെ ഭടന്മാര്‍ക്കെതിരെ ഉലക്കയുമായി പോരാടിയ ഒബവ്വയുടെ ഐതിഹാസികമായ ജീവിതം.
ചിത്രദുര്‍ഗ കോട്ട കീഴടക്കാനുള്ള ഹൈദരാലിയുടെ ആര്‍ത്തിക്കേറ്റ പ്രഹരമായിരുന്നു ഒരു സാധാരണ വീട്ടമ്മയായ ഒബവ്വയുടെ പ്രഹരം.
1760 ലാണ് ഹൈദാരാലി ആദ്യമായി കോട്ട ആക്രമിച്ചത്.നിരവധി തവണ ആക്രമിച്ചെങ്കിലും കോട്ടയ്ക്കത്തേക്ക് പ്രവേശിക്കാന്‍ പോലും ഹൈദരാലിയുടെ സൈന്യത്തിന് തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല.
ഒടുവില്‍ മലകള്‍ക്കിടയിലൂടെ ഒരു ദ്വാരത്തിലൂടെ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാമെന്ന് ഹൈദരാലിയുടെ സൈന്യം കണ്ടെത്തി.
ആ പ്രദേശത്തിന്റെ കാവല്‍ക്കാരനായ സൈനികന്‍ ഭക്ഷണം കഴിക്കാന്‍ പോവുന്ന സമയം നോക്കി ഓരോ സൈനികരായി ഈ വഴി കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങി.
സൈനികരുടെ നീക്കം ആദ്യം കാണുന്നത് കാവല്‍ക്കാരന്റെ ഭാര്യയായ ഒബവ്വയാണ്. ഭര്‍ത്താവിനെ വിവരം അറിയിക്കാന്‍ പോയാല്‍ കൂടുതല്‍ സൈനികര്‍ കോട്ടയ്ക്ക് അകത്തേക്കു കയറും.. അത് പാടില്ല.. ഒട്ടും പതറാതെ ഒബവ്വ തന്റെ കയ്യിലുള്ള ഉലക്കയുമായി കയറിവരുന്ന ഓരോ സൈനികനേയും നേരിട്ടു.
പിന്നീട് കാവല്‍ക്കാരനായ ഭര്‍ത്താവ് എത്തി നോക്കുമ്പോള്‍ കാണുന്നത് മരിച്ചു കിടക്കുന്ന അനേകം ശത്രുസൈനികരേയും പരിക്കേറ്റ് കിടക്കുന്ന തന്റെ ഭാര്യയേയുമാണ്. ഇവരാണ് പിന്നീട് ഒനക്ക (ഉലക്ക) ഒബവ്വ എന്ന് അറിയപ്പെട്ടത്. ഹൈദരാലിയുടെ സൈന്യത്തെ ഒബവ്വ അടിച്ചു വീഴ്ത്തിയ, ഒരാള്‍ക്ക് മാത്രം കയറിവാരാവുന്ന ആ വഴി കോട്ടയ്ക്ക് അകത്ത് ഇന്നും കാണാം