യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം..
ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്ക് കീഴിൽ ഉള്ള ഡിവൈഎഫ്ഐ ആര്യശാലക്കോണം യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം രാഹുലിനെയാണ് മൂന്നംഗ സംഘം പതിയിരുന്ന് വെട്ടി പരിക്കേല്പിച്ചത്.
ഞായറാഴ്ച രാത്രി ഒൻപതര മണിയോടെ വണ്ടന്നൂർ ഗ്രന്ഥശാലക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണമുണ്ടായത്. സുഹൃത്തിൻ്റെ ബൈക്കിൽ വന്നിറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. രാഹുലിൻ്റെ രാഹുലിന്റെ തലയ്ക്ക് രണ്ട് വെട്ടേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനമേൽക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സുഹൃത്തിനേയും സംഘം മർദിച്ചു.
കഴിഞ്ഞ ദിവസം രാഹുലിന്റെ വീട്ടുകാരും അയൽ വീട്ടുകാരും തമ്മിൽ അതിരു തർക്കം ഉണ്ടാകുകയും ഇതു ഉന്തിലും തള്ളിലും കലാശിക്കുകയും പിന്നീട് ഇരുകൂട്ടരും പിരിഞ്ഞു പോകുകയും ചെയ്തിരുന്നു.ശേഷം ജോലിക്ക് പോയി വന്ന രാഹുലിനെ ഗ്രന്ഥശാലക്ക് സമീപം വച്ചു പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതികൾക്ക് അയൽവാസി ക്ക്വോട്ടേഷൻ നൽകുകയായിരുന്നു എന്നാണ് വിവരം. സാരമായി പരിക്കേറ്റ രാഹുലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
More Stories
മൊബൈൽ ഷോപ്പുകളിൽ കള്ളൻ കയറി ഒരിടത്ത് നിന്നും രണ്ടു സിസി ടിവി ക്യാമറകൾ കൊണ്ട് പോയി.
കാട്ടാക്കട: മൊബൈൽ ഷോപ്പുകളിൽ മോഷണം. ഒരു കടയിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ കള്ളന്മാർ കൊണ്ടുപോയി. തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് റോഡിലെ...
കാട്ടുപന്നിയെ ഇറച്ചിയാക്കിയ അഞ്ച് പേർ അറസ്റ്റിൽ
ഉഴമലയ്ക്കൽ അയ്യപ്പൻകുഴിയിൽ ഒരു കാട്ടുപന്നിയെ ഇറച്ചിയാക്കിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. അയ്യപ്പൻകുഴി ഗോകുൽ ഭവനിൽ ആർ.ബാബു (54), ചക്രപാണിപുരം വേങ്കോട്ടുകാവ് തടത്തരികത്ത് വീട്ടിൽ ആർ.ബിജു (44),...
സ്വകാര്യ ദന്താശുപത്രിയിൽ മോഷണം ;16000 രൂപ കള്ളൻ കൊണ്ടുപോയി
മലയിൻകീഴ്: സ്വകാര്യ ദന്താശുപത്രിയിൽ മോഷണം 16000 രൂപ കള്ളൻ കൊണ്ടുപോയി. മലയിൻകീഴ് തച്ചോട്ടുകാവ് ജംഗ്ഷനു സമീപമുളള തച്ചോട്ടുകാവ് സ്വദേശി ഡോ.സ്വാതി ആനന്ദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദന്താ ശുപ്രതിയിൽ...
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പോക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു
ബന്ധുവായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അതിവേഗ പൊക്സോ കോടതി കഠിന തടവിന് ശിക്ഷിച്ചു.തിരുവനന്തപുരം കാട്ടാക്കട, കുളത്തുമ്മൽ, കിള്ളി, മൂവണ്ണറതലക്കൽ ആമിന മൻസിൽ ജാഫർഖാൻ 48...
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ സാമൂഹ്യ വിരുധർ എറിഞ്ഞു തകർത്തു.കാട്ടാക്കട കട്ടക്കോട് കൊറ്റംകുഴി കിരണിൻ്റെ കിരൺ ഭവന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിനെ ആണ് സാമൂഹ്യ വിരുദർ ചില്ല്...
യാത്രക്കാരനെ മർദ്ദിച്ച കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
കാട്ടാക്കട:യാത്രക്കാരനെ മർദ്ദിച്ച വെള്ളറട ഡിപ്പോയിലെ കണ്ടർക്ക് എതിരെ നടപടി.ഗുരുതരമായ ചട്ടലംഘനം എന്ന് കണ്ടെത്തൽ.അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.വെള്ളറട ഡിപ്പോ കണ്ടക്ടർ ആയ സുരേഷ് കുമാറിന് എതിരായി ആണ്...