ബക്കറ്റിൽ കുഴിച്ചിട്ട കഞ്ചാവ് പോലീസ് കണ്ടെടുത്തു .പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെട്ടു
കുറ്റിച്ചൽ:വീടിന്റെ പുരയിടത്തിൽ ബക്കറ്റിൽ കുഴിച്ചിട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തു.പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടു പ്രതി ടെറസിൽ നിന്നും ചാടി ഓടി മറഞ്ഞു.കുറ്റിച്ചൽ മണ്ണൂർക്കര വെള്ളിമംഗലം തകിടിയിൽ പുത്തൻവീട്ടിൽ ഷാനു എന്ന മുഹമ്മദ് അൽതാഫ് 25 ന്റെ വീടിന്റെ പുറകുവശത്താണ് ബക്കറ്റുകളിൽ കുഴിച്ചിട്ടനിലയിൽ പതിനൊന്നു കിലോയോളം കഞ്ചാവ് പരിശോധന സംഘം കണ്ടെടുത്തത്.
കാട്ടാക്കട ഡിവൈഎസ്‍പി പ്രശാന്ത് കുമാർ,നെയ്യാർഡാം ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിജോയ്,സബ് ഇൻസ്‌പെക്ടർമാരായ പ്രമോദ്,രമേശൻ,ഷിബുകുമാർ,എ എസ് ഐ ഷാജിത്,സി പി ഓ മാരായ അഭിലാഷ്,അലക്സ്,അരുൺ,വിജേഷ്,അജയൻ,ലേഖ എന്നിവരുൾപ്പെട്ട സംഘം ആണ് പരിശോധന നടത്തിയത്. റൂറൽ എസ് പി മധുവിന്റെ നിർദേശപ്രകാരം ആയിരുന്നു പരിശോധന.ഇക്കഴിഞ്ഞ ദിവസം ആര്യങ്കോടു പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നായ എംടിഎംഎ യും കഞ്ചാവുമായി അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച സൂചനയിൽ ആണ് പരിശോധന നടത്തിയത്.
നെയ്യാർഡാം ആര്യങ്കോടു പോലീസ് സ്റ്റേഷൻ പരിതികളിൽ നിന്നും വീടുകളും പോലിസിനേയും ആക്രമിച്ച കഞ്ചാവ് മാഫിയ സംഘങ്ങളെ പിടികൂടുകയും ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരീക്ഷണവും പരിശോധനയും നടന്നു വരികയായിരുന്നു. അൽത്താഫും ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.തുടർന്ന് ബുധാനാഴ്ച ഡിവൈ എസ പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തു എത്തുകയായിരുന്നു. സംഭവമായി ബന്ധമുള്ളവർ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.