September 8, 2024

റവന്യൂ ജീവനക്കാരുടെ ജില്ലാ കലോത്സവത്തിന് തുടക്കം

Share Now

ജില്ലാ കളക്ടർ ഡോ.നവ്ജ്യോത്‌ഖോസ ഉദ്ഘാടനം ചെയ്തു.

റവന്യൂ വകുപ്പ് ജീവനക്കാരുടെ തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് തുടക്കമായി. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന കലാ-കായിക മത്സരങ്ങളുടെ ഉദ്ഘാടനം കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ നിർവഹിച്ചു. ജോലിത്തിരക്കിനിടയിൽ ജീവനക്കാരുടെ മാനസികസംഘർഷം കുറയ്ക്കുന്നതിനും കലാ-കായികപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സാഹോദര്യവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ജീവനക്കാർ പൂർണമായും ഫലപ്രദമാക്കണമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

14 ജില്ലകളിലെയും റവന്യൂ വകുപ്പ് ജീവനക്കാർ പങ്കെടുക്കുന്ന സംസ്ഥാനതല റവന്യൂ കലോത്സവം തൃശൂരിലാണ് നടക്കുന്നത്. 26 ഇനങ്ങളിൽ കലാമത്സരങ്ങളും 12 ഇനങ്ങളിൽ കായിക മത്സരങ്ങളും ജില്ലയിലെ വിവിധ വേദികളിലായി നടക്കും. കലാമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും കായിക മത്സരങ്ങളിൽ വ്യക്തിഗതയിനത്തിൽ ഒന്നും രണ്ടും, ഗ്രൂപ്പിനത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കും സംസ്ഥാന റവന്യൂ കലോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. വിജയികൾക്കും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമിനും ട്രോഫിയും സാക്ഷ്യപത്രവും നൽകും. കായിക മത്സരങ്ങൾക്ക് സെൻട്രൽ സ്റ്റേഡിയമാണ് വേദിയാകുന്നത്.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഇ.മുഹമ്മദ് സഫീർ അധ്യക്ഷനായ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ പ്രിയ.ഐ. നായർ, വിനീത് ടി.കെ തുടങ്ങിയവരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നിറയെ യാത്രക്കാരുമായി പോയ ബസ് വീൽ ഡ്രം പൊട്ടി വഴിയിലായി.
Next post ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക്

This article is owned by the Rajas Talkies and copying without permission is prohibited.