ഊർജ്ജ സംരക്ഷണ ദ്വിദിന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ ദ്വിദിന ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
വെള്ളനാട് : ഐ.സി.എ. ആർ കൃഷി വിജ്‍ഞാന കേന്ദ്രം, മിത്രനികേതൻ എനർജി മാനേജ്മെന്റ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ കാർഷികവൃത്തിയുടെ അഭിവൃദ്ധിക്കായി വിവിധ കൃഷി പണികളിൽ നവീന ഊർജ്ജ പദ്ധതികൾ എങ്ങനെ നടപ്പിലാക്കാം, സോളാർ പാനലുകൾ ഉപയോഗിച്ചുകൊണ്ട് പമ്പുകൾ കാർഷിക മേഖലയിൽ എങ്ങനെ പ്രവർത്തിപ്പിക്കണം അതുവഴി എങ്ങനെ ഊർജ്ജം ലാഭിക്കാം എന്ന വിഷയത്തിൽ ദ്വിദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഐ സി എ ആർ കൃഷി വിജ്‍ഞാന കേന്ദ്രം, മിത്രനികേതൻ “കാർഷികവൃത്തി ഊർജ്ജ സംരക്ഷണത്തിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കർഷകർക്ക് ദ്വിദിന ക്ലാസ് സംഘടിപ്പിച്ചത്. കൃഷി വിജ്‍ഞാന കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ് & ഹെഡുമായ ഡോ. ബിനു ജോൺ സാം അധ്യക്ഷത വഹിച്ച യോഗത്തിൽ മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ. രഘു രാമ ദാസ് ഉദ്ഘാടനം നിർവഹിച്ചു.
ഊർജ്ജ സംരക്ഷണത്തിന്റെ ആവശ്യകതെയെ കുറിച്ച് സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്, അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ് ചിത്ര ജി കർഷകർക്കായി വിശദീകരിച്ചു നൽകി. തുടർന്ന് കാർഷിക മേഖലയിൽ ഊർജ്ജ കാര്യക്ഷമമായ പമ്പുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും നിലവിലെ ഊർജ്ജ കാര്യക്ഷമതയെകുറിച്ചുള്ള നിയമങ്ങളും, കൃഷി രീതികളിലെ ഊർജ്ജ സംരക്ഷണം, ജല സംരക്ഷണം, ഗാർഹിക മേഖലയിലെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചും, സുരേഷ് ബാബു ബി.വി, തുടങ്ങി എനർജി മാനേജ്മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ ക്ലാസുകൾ കൈകാര്യം ചെയ്തു. കൂടാതെ കേന്ദ്ര സർക്കാരിന്റെ പി.എം കുസും യോജന എന്ന പദ്ധതിയുടെ പ്രാധ്യാന്യവും സെമിനാറിൽ ചർച്ച ചെയ്തു.