September 15, 2024

കോവിഡ് ധനസഹായം പ്രഖ്യാപിച്ച ഡോ: രവി പിള്ള മാതൃകാ പൗരൻ

Share Now

 
തിരുവനന്തപുരം :കോവിഡ്  മൂലം ദുരിതമനുഭവിക്കുന്നവർക്ക് 15 കോടിയുടെ ധനസഹായമാണ് രവിപിള്ള പ്രഖ്യാപിച്ചത്.  ഇതു ഏറെ പ്രശംസനീയമാണെന്നും  സ്നേഹത്തിന്റെയും കരുണയുടെയും ഉറവിടമായി മാറിയ   വ്യക്തിത്വമാണ് അദ്ദേഹമെന്നും ഏതൊരു പൗരനും മാതൃകയാണ് പദ്മശ്രീ ഡോ രവി പിള്ള എന്നും  കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അഭിപ്രായപ്പെട്ടു.

രവി പിള്ളയുടെ മകന്റെ വിവാഹത്തോട് അനുബന്ധിച്ച് ഡോക്ടർ രവിപിള്ള ചെയർമാനായ കൃപ ചാരിറ്റീസ് ചാക്ക കെ പി ഭവനിൽ വിവിധ മതസ്ഥർക്ക് ഏർപ്പെടുത്തിയ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃപ സെക്രട്ടറി എം മുഹമ്മദ് മാഹീൻ അധ്യക്ഷതവഹിച്ചു. അൽ ഇമാം അഹമ്മദ് ബാഖവി പ്രാർത്ഥന നടത്തി. മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം കെ എച്ച് എം അഷ്റഫ്, സക്കീർ ഹുസൈൻ, പ്രദീപ് മധു തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൾ അമ്മയെ വെട്ടി കൊന്നു.
Next post പ്രവാസികളുടെ മടക്കത്തിന് മുൻഗണന: വി.മുരളീധരൻ

This article is owned by the Rajas Talkies and copying without permission is prohibited.