September 9, 2024

മകൾ അമ്മയെ വെട്ടി കൊന്നു.

Share Now


നറുവാമൂട്:നരുവാമൂട് വെള്ളംകൊടുവിളയിൽ കൈതൂർക്കോണം ചാനൽക്കര  വീട്ടിൽ അന്നമ്മ 88 നെയാണ് മകൾ ലീല 62 വെട്ടി കൊന്നത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ആണ് സംഭവം. അന്നമ്മയുടെ അഞ്ചു മക്കളിൽ രണ്ടാമത്തെ മകളായ ലീലയുമായി ഈ വീട്ടിൽ താമസിച്ചു വരികയായിരുന്നു. രാവിലെ  വീടിന്റെ മുൻവശത്തെ റോഡരികിൽ വച്ചാണ് ലീല അമ്മയെ  കഴുത്തിനു വെട്ടിയത്.ഇതിനെ തുടർന്ന് സംഭവസ്ഥത്തു തന്നെ അന്നമ്മ മരണപ്പെട്ടു. ശേഷം ലീല കരിയില കൂട്ടിയിട്ട് മൃതശരീരം കത്തിക്കാനും ശ്രമിച്ചു. സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ലീല വീടിനുള്ളിൽ കയറി കതകടച്ചു.  പോലീസ് എത്തുമ്പോൾ ലീല  മുറിയിൽ ഉറങ്ങികിടക്കുകയായിരുന്നു.ലീലക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറയുന്നു.സ്ഥലത്തു ഇൻക്വസ്റ്റ് നടത്തി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം അനിവാര്യം
Next post കോവിഡ് ധനസഹായം പ്രഖ്യാപിച്ച ഡോ: രവി പിള്ള മാതൃകാ പൗരൻ

This article is owned by the Rajas Talkies and copying without permission is prohibited.