അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല അഡ്വ.എസ് സുരേഷ്.
വിളവൂർക്കൽ:
അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല എന്ന് അഡ്വ.എസ് സുരേഷ്.
വിളവൂർക്കൽ പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പ് സംരംഭങ്ങൾക്ക് നൽകേണ്ട 13 ലക്ഷം രൂപ സ്വന്തക്കാരുടെ പേരില്‍ തട്ടിയെടുത്ത അഴിമതിക്കാരായ പഞ്ചായത്ത് പ്രസിഡന്റും, സിഡിഎസ് ചെയർപേഴ്സനും അക്കൗണ്ടന്റും അസ്സിസ്റ്റന്റ്, സെക്രട്ടറിക്കുമെതിരെ ബി.ജെ.പി ജനപ്രതിനിധികൾ ഒരാഴ്ചയിൽ ഏറെയായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി ബിജെപി വിളവൂർക്കൽ, പെരുകാവ് ഏര്യ കമ്മറ്റികൾ സംയുക്തമായി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ജനകീയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി.
പാവപ്പെട്ട കുടുംബശ്രീ സംരംഭങ്ങൾ ലഭിക്കേണ്ട ധനസഹായം വ്യജ സംരംഭങ്ങൾ കാണിച്ച് സ്വന്തക്കാർക്ക് വേണ്ടി തട്ടിയെടുത്ത കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അടിയന്തരമായി 13 ലക്ഷം രൂപയും തിരിച്ച് പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിളവൂർക്കൽ പെരുകാവ് ഏര്യ കമ്മറ്റികൾ സംയുക്തമായി നടത്തിയ ജനകീയ ഉപരോധത്തിൽ നൂറ് കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാവിലെ 8 മണിമുതൽ ആരംഭിച്ച ഉപരോധം വൈകുന്നേരം 4 :30 ന് അവസാനിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരെ പോലും കടത്തി വിടാതെ സമരം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കാട്ടാക്കട പോലീസ് സബ് ഡിവിഷൻ കീഴിലെ മുഴുവൻ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചു.
ബിജെപി രാഷ്ട്രീയ നേതാക്കൾ പോലീസ് സ്റെഷനിൽ ചെന്നാൽ അവരോട് നിങ്ങൾ ഇതൊക്കെ ചെയ്യാൻ ആരാ അതിനുള്ള ആളായോ എന്ന് പരിഹസിക്കുന്ന മലയിൻകീഴ് എസ് ഐ 60 വയസുകഴിഞ്ഞ മുതിർന്ന ആളാണോ എന്ന് പറഞ്ഞു സുരേഷ് പരിഹസിച്ചു.പൊലിസ് പോലീസിൻ്റെ പണി എടുത്താൽ മതി എന്നും സുരേഷ് പറഞ്ഞു.
ഏര്യ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ആദ്ധ്യക്ഷത വഹിച്ചു നേതാക്കളായ മുക്കംപാലംമൂട് ബിജു പള്ളിച്ചൽ ബിജു, കുന്നുവിള സുധീഷ്, വിളവൂർക്കൽ ഉണ്ണി, ജി.കെ അനിൽകുമാർ, പേയാട് ഹരി, ജി ബിനു, അരുൺകുമാർ, സുഭാഷ്, കുഞ്ഞുമോൻ ആലംകോട് ബിനു, മെമ്പർമാരായ ബി.മഞ്ജു ,ശാലിനി എ, ജയകുമാർ ശാലിനി എസ്, ദിലീപ് തിരുനെല്ലിയൂർ സുധീഷ്, തൂങ്ങാംപ്പാറ ബാലകൃഷ്ണന്‍, ശ്രീകല പേയാട് വേണുഗോപാല്‍ വിപിന്‍ വേങ്കൂർ പ്രസാദ് അഭിലാഷ് എന്നിവര്‍ സംസാരിച്ചു.