September 12, 2024

ഡോ വി കാർത്തിക്കിന് യങ്ങ് സ്കോളർ അവാർഡ്

Share Now


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച എൻഡോക്രൈനോളജി വിദ്യാർത്ഥിക്കുളള ദി യങ്ങ് സ്കോളർ അവാർഡിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവസാന വർഷ പി ജി വിദ്യാർത്ഥി ഡോ വി കാർത്തിക് അർഹനായി. തുടർച്ചയായി മൂന്നു തവണ ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ഏക വിഭാഗം എന്ന ബഹുമതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നു വർഷം മുമ്പാണ് എൻഡോക്രൈനോളജി വിഭാഗം പ്രവർത്തനമാരംഭിച്ചത്. മൂന്നുതവണയും ഇവിടത്തെ വിദ്യാർത്ഥികൾക്കു തന്നെ അവാർഡ് ലഭിച്ചുവെന്നതും അപൂർവ നേട്ടമാണ്.
ചിത്രം: ഡോ വി കാർത്തിക്

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊതുവിദ്യാഭ്യാസം സ്മാർട്ടാക്കാൻ കാട്ടാൽ എഡ്യൂകെയർ
Next post കൈനിറയെ അവാർഡുകളുമായി ഡോ ഗോമതി ആരതി; അഭിനന്ദനങ്ങൾ ചൊരിഞ്ഞ് അധ്യാപകരും സഹപാഠികളും

This article is owned by the Rajas Talkies and copying without permission is prohibited.