October 10, 2024

കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ലൈന്‍ പൊട്ടിവീണു

Share Now

കാട്ടാക്കട -നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് വൈദ്യുതി  ലൈന്‍ പൊട്ടിവീണു.കാര്‍ യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . കിള്ളി- തൂങ്ങാംപാറ റോഡില്‍ കിള്ളിയ്ക്കടുത്ത് ഇന്നലെ മൂന്നുമണിയോടെയാണ് അപകടം. വിളപ്പില്‍ശാല സ്വദേശി പാപ്പച്ചന്റെ അമ്പാസിഡര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. തൂങ്ങാംപാറ നിന്നും കിള്ളി ഭാഗത്തേയ്ക്ക് വരവെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കെ.വി ലൈന്‍ ഉള്‍പ്പെടെയുള്ള വൈദ്യുതി കമ്പികള്‍ പോകുന്ന പോസ്റ്റ് ഒടിഞ്ഞു.ഇതോടെ ഇതുവഴിയുള്ള ഗതാഗതവുംതടസപ്പെട്ടു.  കിള്ളി- തൂങ്ങാംപാറ റോഡില്‍   പലേടത്തും റോഡിലാ  ണ്  വൈദ്യുതി പോസ്റ്റും ട്രാന്‍സ്ഫോര്‍മറും  നില്‍ക്കുന്നത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖ പ്രസവം
Next post ജീവിത ശൈലീ രോഗങ്ങൾ കുറയ്ക്കാൻ എല്ലാ മണ്ഡലത്തിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് ജനകീയ യജ്‌ഞം നടപ്പാക്കും : മന്ത്രി വീണ ജോർജ്