പത്രപ്രവർത്തകൻ ഹരിനാരായണന്റെ ജീവിത കഥയുമായി പി കെ ബിജു
പി.ആർ.ഒ- അയ്മനം സാജൻ
ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നിലെ പുകമറക്കു മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന ചിലർ. ഇവരിൽ ഒരാളായ പത്രപ്രവർത്തകൻ ഹരി നാരായണൻ്റെ ജീവിതകഥ പറയുകയാണ് പി.കെ.ബിജു സംവിധാനം ചെയ്ത കണ്ണാളൻ എന്ന ചിത്രം. ഡിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒ.ടി.ടി. ഫ്ലാറ്റുഫോമുകളിൽ കണ്ണാളൻ റിലീസ് ചെയ്യും.
ചരിത്രത്തിൻ്റെ ആവർത്തനമെന്ന പോലെ ഹരിനാരായണൻ്റെ മുന്നിൽ പൊള്ളുന്ന ഒരുചോദ്യമുയരുന്നു… ജാതിയും മതവും എന്താണെന്നറിയാൻ ,പേരു ചോദിക്കുന്നവൻ്റെ ബുദ്ധിക്ക് മുന്നിൽ അയാൾ നിശബ്ദനാവുന്നു. അസ്വസ്ഥനായ അയാൾ ഉത്തരം തേടി ഇറങ്ങുന്നു.തനിക്ക് പിറന്ന മകൻ മകളായി മാറിയപ്പോഴും വ്യാകുലതകളില്ലാതിരുന്ന അയാൾക്ക് , ജാതി ബേധങ്ങളെ എങ്ങിനെ തിരിച്ചറിയാനവും..!!എങ്കിലും അയാൾ യാത്രക്കിറങ്ങുന്നു. അയാളെ വഴികാട്ടുന്ന ചരിത്രം അയാളെ എത്തിക്കുന്നത് എവിടേക്കണെന്നകാഴ്ചകളാണ് കണ്ണാളൻ എന്ന സിനിമ.
വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പടവെട്ടുന്ന ഒരു പത്രപ്രവർത്തകൻ്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യൽ പൊളിറ്റിക്സ് കൂടി ചിത്രം ചർച്ച ചെയ്യുന്നു. പച്ച മനുഷ്യരുടെയും, ജീവിത യാഥാർത്ഥ്യങ്ങളുടെയും ഒരു നേർസാക്ഷ്യമാണ് കണ്ണാളൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നതെന്നും, ആത്മിയതയിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയുമാണ് കണ്ണാളൻ എന്നും സംവിധായകൻ പി.കെ.ബിജു പറഞ്ഞു.
താരാധിപത്യങ്ങൾക്കുമപ്പുറത്ത് സിനിമയുടെ പുതിയ പ്രേക്ഷകർ തിരയുന്നത്,
കളർഫുൾ കാഴ്ചകളല്ല,മനുഷ്യൻ്റെ പച്ച ജീവിതവും കാമ്പുള്ള കഥകളും തന്നെയാണെന്നും, പുതിയ സുപ്പർ ഹിറ്റുകൾ തെളിയിക്കുന്നു. അത് കൊണ്ട് തന്നെ കണ്ണാളൻ എന്ന സിനിമയും പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാനുഭവമായിരിക്കും.
360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദർ അപ്പു എന്നിവർ നിർമ്മിക്കുന്ന കണ്ണാളൻ പി.കെ ബിജു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ഷാനവാസ് അലി, എഡിറ്റിംഗ് -നിഷാദ് യൂസഫ്, ഗാനരചന – കണ്ണൻ സിദ്ധാർഥ് ,സംഗീതം – അരുൺ പ്രസാദ്, ആലാപനം – ജോബ് കുര്യൻ,കല- ഉണ്ണി ഉഗ്രപുരം, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജിക്ക ഷാജി, കോസ്റ്റ്യൂംസ് – ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടർ – ചെക്കുട്ടി, ബി.ജി.എം- സനൽദേവ്, അസിസ്റ്റൻ്റ് ഡയറക്ടർ – ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്, ലൊക്കേഷൻ മാനേജർ -ദിലീപ്, ഉദയൻ ,സ്റ്റിൽ – ഷോ ബിത്ത് വട്ടുണ്ടിൽ,പി.ആർ.ഒ- അയ്മനം സാജൻ
ശ്രീജിത്ത് രവി, രജേഷ് ശർമ്മ, അശ്വതി ചിന്നു, മാലതി ടീച്ചർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കണ്ണാളൻ സിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോ സ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ് എന്നീ ഒ.ടി.ടി ഫ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.