September 12, 2024

പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി.

Share Now

കനത്ത മഴയിൽ കിളിമാനൂർ കീഴ്പേരൂർ പാടശേഖരത്തിൽ 25 ഹെക്ടറോളം നെൽകൃഷി വെള്ളത്തിനടിയിലായി. കൊയ്യാൻ പാകമായ നെൽച്ചെടികളാണ് പാടങ്ങളിൽ വെള്ളത്തിൽ വീണുകിടക്കുന്നത്. നല്ല വിളവാണ് ഇത്തവണ ലഭിച്ചത്. പക്ഷെ കൊയ്യാൻ നേരം പെയ്ത കനത്ത മഴയിൽ നെൽചെടികളെല്ലാം നിലത്തു ചാഞ്ഞു. ഇതോടെ കർഷകർ ദുരിതത്തിലായി. പാടങ്ങൾക്ക് സമീപം ഒഴുകുന്ന തോട് നിറഞ്ഞു കവിഞ്ഞാണ് വെള്ളം കയറിയത്. ഇതോടെ കർഷകർക്ക് വലിയ നാശനഷ്ടം ഉണ്ടായി. വിളവെടുപ്പിനായി യന്ത്രം ഇറങ്ങിയപ്പോഴാണ് കനത്ത മഴ പെയ്ത് നെൽ ചെടികൾ വെള്ളത്തിനടിയിലായത്. പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ വർക്കാണ് കനത്ത നഷ്ടം ഉണ്ടായത്.ബാങ്ക് വായ്പകൾ തരപ്പെടുത്തിയാണ് കർഷകർ കൃഷിയിറക്കിയത്. വെള്ളം കയറി കൃഷി നശിച്ചതോടെ കടക്കെണിയിലായതായും അധികൃതർ തങ്ങളുടെ നഷ്ടം കണ്ടില്ലെന്ന് നടിയ്ക്കുകയാണെന്നും കർഷകർ പറയുന്നു. ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുള്ള കർഷകർ വെള്ളം കയറിയ വിവരം ധരിപ്പിച്ചിട്ടും യാതൊരു നടപടി ഇല്ലെന്നും കർഷകർക്ക് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു സ്‌കോർപ്പിയോ
Next post കഞ്ചാവും ചാരായവും പിടികൂടി. ഒരാൾ അറസ്റ്റിൽ

This article is owned by the Rajas Talkies and copying without permission is prohibited.