ചികിത്സയിലായിരുന്ന അഭിനേത്രി ശരണ്യ ശശി അന്തരിച്ചു
തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്ന അഭിനേത്രി ശരണ്യ ശശി തിരുവനന്തപുരത്തു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഒരുപതിറ്റാണ്ടായി അര്‍ബുദതോട് പൊരുതി ജീവിക്കുകയായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.
രോഗാവസ്ഥ കാഠിന്യത്തിലേക്ക് വഴിമാറിയതോടെ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സമൂഹത്തിലെ നാനാതുറകളിൽ നിന്നും സഹായം എത്തിയിരുന്നു.അഭിനേത്രിയായ സീമ ജി നായരുടെയും ആത്മ സംഘടനയുടെയും ഇടപെടലുകളാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി ചികിത്സക്ക് സഹായമായതു. കടുത്ത മാനസീക പിന്തുണയുമായി എപ്പോഴും സീമ ജി നായർ ശരണ്യക്ക് ഒപ്പമുണ്ടായിരുന്നു അതായിരുന്നു ശരണയുടെ കരുത്തു .ശരണ്യയുടെ ആഗ്രഹപ്രകാരം പണിത വീടിനും ശരണ്യക്ക് മറ്റൊന്നും ആലിചിക്കാതെ സ്നേഹസീമ എന്ന് പേര് നൽകാനായി സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും ശരണ്യയുടെ അതിജീവനത്തിനായി സഹായം എത്തിക്കാൻ ആത്മാർത്ഥമായ പരിശ്രമം നടത്തിയിരുന്നു.കണ്ണൂർ സ്വദേശിയായ ശരണ്യ അഭിനയത്തുള്ള സൗകര്യാർത്ഥമാണ് തലസ്ഥാനത്തേക്ക് വാടക വീടെടുത്തു താമസം മാറിയത്. പിന്നീട് സഹൃദയരുടെ സഹായത്തോടെ സ്ഥലം വാങ്ങി വീട് വച്ച് താമസമായത് .