അഗസ്ത്യാർകൂടത്തിൽ ഗോത്രാചാര ശിവരാത്രി പൂജ ഫെബ്രുവരി 17, 18തീയതികളിൽ
കോട്ടൂർ :
അഗസ്ത്യാർകൂടത്തിൽ ഗോത്രവർഗ്ഗക്കാരായ കാണിക്കാർ പാരമ്പര്യമായി നടത്തി വരുന്ന ശിവരാത്രി പൂജയും കൊടുതിയും ഈ വർഷവും 2023 ഫെബ്രുവരി 17, 18 തീയതികളിലായി അഗസ്ത്യാർകൂടം ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കും. പൂജയുടെ ഭാഗമായി ഫെബ്രുവരി 8-ാം തീയതി മുഖ്യ പൂജാരി ഭഗവാൻ കാണിയുടെ നേതൃത്വത്തിലുള്ള പൂജാരിമാരുടെ സംഘം മലകയറി പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കും.
5-ാം തീയതി രാവിലെ 9.30ന് കോട്ടൂർ മുണ്ടണി 12 മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നാണ് എഴുന്നള്ളിപ്പ് ഘോഷയാത്ര പുറപ്പെടുന്നത്. തീർത്ഥാടന ഉത്സവത്തിന്റെ ഭാഗമായി രാവിലെ 9.30ന് മുണ്ടിയിൽ നടക്കുന്ന ഭക്തിനിർഭരമായ ഘോഷയാത്ര ങ്ങ് പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ നേത്യത്വത്തിലുള്ള തീർത്ഥാടക സംഘം മുങ്ങണിയിൽ നിന്ന് പുറപ്പെടും.
ഉച്ചയ്ക്ക് ഒരു മണിക്ക് വളാവിള ഇടത്താവളത്തിൽ അന്നദാനസദ്യ നടക്കും. 14 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് വൈകുന്നേരം 6 മണിയോടെ ഘോഷയാത്ര അതിരുമലയിൽ എത്തിച്ചേരും അന്നേദിവസം രാത്രി അതിരു വസ്ഥാനത്ത് പൂജയും ചാറ്റിപ്പാട്ടും ഭജനയും മറ്റു ചടങ്ങുകളും ആക്കും. ശിവരാത്രി ദിവസം രാവിലെ അതിരുമല ദേവസ്ഥാനത്ത് നടക്കുന്ന പൊങ്കാല കഴിഞ്ഞ് 1 മണിയോടെ പ്രം, കുംഭക്കൂടം ഘോഷയാത്ര തുടരും. ഉച്ചയ്ക്ക് 2 മണിയോടെ ഘോഷയാത്ര പൊങ്കാല പാറയിലെത്തിച്ചേരും. അവിടെ നടക്കുന്ന പൂജകൾക്ക് ശേഷം വൈകുന്നേരം 4 മണിയോടെ അഗസ്ത്യ സന്നിധിയിൽ ഘോഷയാത്ര എത്തിച്ചേർന്ന് മഹാശിവരാത്രി പൂജയ്ക്ക് തുടക്കം കുറിക്കും.
ഈ പൂജ വൈകുന്നേരം 4 മണിയോടെ അവസാനിക്കും. തുടർന്ന് തീർത്ഥാടക സംഘം മലയിറങ്ങും. രാത്രി 8 മണിക്ക് അതിരുമലയിൽ മുഖ്യ പൂജാരി വാൻ മാണിയുടെ നേതൃത്വത്തിൽ ഗോത്രാചാര പ്രകാരമുള്ള പടുക്കയും പൂജയും മറ്റു ചടങ്ങുകളും നടക്കും. വെളുപ്പിന് നടക്കുന്ന കുരുസിയോടെ ഈ വർഷത്തെ ശിവരാത്രി കൊടുതി സമാപിച്ച് തീർത്ഥാടക സംഘം മടങ്ങും.
ത്രിവേണി (ട്രസ്റ്റ് പ്രസിഡന്റ്, എം.ആർ. സുരേഷ് (സെക്രട്ടറി), എസ്. കുട്ടപ്പൻ കാണി (രക്ഷാധികാരി), വില്യാൻ കാണി, ദീപ് കളത്തോട്, ജി. മധുസൂദനൻ,ഭഗവാൻ കാണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു