September 15, 2024

കേന്ദ്രമന്ത്രി വി മുരളീധരന്റെ ഉള്ളൂരിലെ വീടിനുനേരെ ആക്രമണം:ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.സ്ഥലത്ത് ചോരപ്പാടുകള്‍

Share Now

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഉള്ളൂരിലെ വീടിനു നേർക്ക് ആക്രമണം.വി. മുരളീധരൻ തിരുവനന്തപുരത്ത് എത്തുമ്പോൾ താമസിക്കുന്ന വീടാണ് ഇത്. ഇതിന് പിന്നിലാണ് മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. സംഭവം നടന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം
ഇപ്പോൾ ഡൽഹിയിലാണുള്ളത്.

വീടിന്റെ ജനൽച്ചില്ലുകൾ തകർത്തു. വീടിൻ്റെ കാർ പോർച്ചിൽ ചോരപ്പാടുകളുമുണ്ട്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ഇവിടം വൃത്തിയാക്കാൻ എത്തിയ സ്ത്രീയാണ് ചോരപ്പാടുകളും ജനൽച്ചില്ലുകൾ തകർന്ന നിലയിലും കണ്ടെത്തിയത്. വീടിന്റെ ടെറസിലേക്കുള്ള പടികളിലും ചോരപ്പാടുകളുണ്ട്.

ഇതൊരു മോഷണ ശ്രമമായി തങ്ങൾക്കോ പോലീസിനോ തോന്നുന്നില്ലെന്നും ആക്രമണ ഉദ്ദേശം എന്നുമാണ് കേന്ദ്രമന്ത്രിയുടെ സഹായിയുടെ പ്രതികരണം.വീടിൻ്റെ പല ഭാഗത്തും ചോരപ്പാടുകൾ ഉണ്ടെങ്കിലും വാതിൽ തള്ളിത്തുറക്കാനോ ജനൽ കുത്തിത്തുറക്കാനോ ഒന്നും ശ്രമിച്ചിട്ടില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതെ സമയം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ വീട്ടിൽ സി.സി.ടി.വിയില്ല. സമീപ വീട്ടിലെ സി.സി.ടി.വിയിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധന നടന്നു വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post <em>പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി</em>
Next post 12 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയും ആശ്രമം നടത്തിപ്പുകാരനുമായ ആൾ പിടിയിൽ

This article is owned by the Rajas Talkies and copying without permission is prohibited.