വീണ്ടും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു സ്‌കോർപ്പിയോ
മലയിൻകീഴ്:ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു വാഹനങ്ങളെയും യാത്രക്കാരെയും ഇടിച്ചിട്ട് മദ്യ ലഹരിയിൽ വീണ്ടും സ്കോർപിയോ കാർ .വ്യാഴാഴ്ച വൈകുന്നേരം
പാലോട്ടുവിള റേഷൻ കടയ്ക്ക് സമീപത്താണ് ആളുകളെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത് . തച്ചോട്ടുകാവ് ഭാഗത്ത്നിന്ന് മലയിൻകീഴിലേക്ക് പോവുകയായിരുന്ന കാർ എതിരെ വരുകയായിരുന്ന ഫോർച്ച്യൂണർ കാറിൽ ഇടിച്ച ശേഷം അതേ ദിശയിൽ തന്നെ വരുകയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു.അപകടത്തിൽ മണപ്പുറം ഉപാസനയിൽ ശ്രീക്കുട്ടന്(45) തലയ്ക്കും തോൾ എല്ലിനും കാലിനും പൊട്ടലേറ്റ്മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർ ഒടിച്ചിരുന്ന കാട്ടാക്കട വേലായുധ ഭവനിൽ ആർ.ശബരിഷ്(30)യാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കാർ മലയിൻകീഴ് പൊലീസ്
സ്റ്റേഷനിലേക്ക് മാറ്റി.
ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ന്ഇതേ സ്കോർപിയോ കാർ തച്ചോട്ടുകാവ് – മഞ്ചാടി റോഡിൽ കാൽ
നടയാത്രക്കാരനായ വൃദ്ധനെയും ബൈക്ക് യാത്രക്കാരെയും മറ്റൊരു കാറിലും
ഇടിച്ച ശേഷം മുൻ വശത്തെ ടയർ ഇളകി മാറിയിട്ടും ഡിസ്ക് വീൽ റോഡിൽ ഉരസി
ഉഗ്രശബ്ദത്തോടെ വാഹനം ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ വിവരം
നൽകിയതിനെ തുടർന്ന് മലയിൻകീഴ് പൊലീസ് ശബരീഷിനെ പിടികൂടിയിരുന്നു.എന്നാൽ
സ്റ്റേഷനിൽ എത്തിയപ്പോഴേക്കും കാർ ഉടമയ്ക്ക് വേണ്ടി ഉന്നത
ഇടപെടലുണ്ടായതിനെ തുടർന്ന് വിട്ടയച്ചിരുന്നു.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ
സ്കോർപ്പിയോ കാർ രണ്ട് അപകടങ്ങളിലായി അഞ്ച് പേർക്ക്
ഗുരുതരപരിക്കേൽപ്പിച്ചത്. സ്ഥലത്തെത്തിയിട്ടും അപകടം ഉണ്ടാക്കിയ മദ്യ ലഹരിയിലായിരുന്ന ശബരിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തില്ലെന്നും ആക്ഷേപം ഉയർന്നു.
ടൈൽ പണി കഴിഞ്ഞ് ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ പോകുമ്പോഴാണ് ശ്രീകുട്ടനെ കാർ ഇടിച്ച്
തെറിപ്പിക്കുന്നത്.ഫോർച്ച്യൂണർ കാറിലും തകരാർ
സംഭവിച്ചിട്ടുണ്ട്.കാട്ടാക്കടയിലെ പ്രമുഖ വ്യാപാരിയുടെ ചെറുമകനാണ്
അടുത്തടുത്ത് രണ്ട് അപകടങ്ങൾ ഉണ്ടാക്കി 5 പേർക്ക് ഗുരുതര
പരിക്കേൽപ്പിച്ചത്.പൊലീസ് ഒത്താശയോടെയാണ് ആദ്യ സംഭവത്തിൽ കേസെടുക്കാതെ
ശബരിഷിനെ വിട്ടയച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
—