സംസ്ഥാനത്തു ലഹരി അപകടകരമായ രീതിയിൽ വർധിക്കുന്നു ഇതിൽ ആശങ്കയുണ്ട് :ഡിജിപി
കാട്ടാക്കട :സംസ്ഥാനത്തു ലഹരി അപകടകരമായ രീതിയിൽ വർധിക്കുന്നു ഇതിൽ ആശങ്കയുണ്ട് എന്നും കുട്ടികൾ എപ്പോഴും ലഹരിക്കെതിരെ ജാഗരൂകരായിരിക്കണമെന്നും ഡിജിപി അനിൽ കാന്ത് പറഞ്ഞു.കാട്ടാക്കട സബ് ഡിവിഷന് കീഴിൽ എസ് പി സി പാസിംഗ് ഔട്ട് പരേഡിന് ശേഷം കാഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡിജിപി. ഒരു കാര്യത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ട് ഓരോ ദിവസം കഴിയുംതോറും ലഹരി ഇന്ന് അപകടകരമായ അവസ്ഥയിലാണ് കാണുന്നത് .പോലീസ് ഇതിനെ ശക്തമായി നിർമാർജനം ചെയ്യാനായി അങ്ങേയറ്റം ശ്രമിക്കുന്നുണ്ട്.കുട്ടികളായ നിങ്ങൾ ലഹരിയുടെ അപകടകരമായ സ്ഥിതിവിശേഷങ്ങൾ മനസിലാക്കണം. ഇതിനെ കുറിച്ചുള്ള അവബോധം ഉണ്ടാകണം.സമൂഹത്തിന്റെ നാശത്തിനു ഏറ്റവും വല്യ കാരണമാകുന്ന ലഹരിക്കെതിരെ ജാഗ്രത പാലിക്കുകയും, ജീവിതത്തിൽ ഇത്തരം ലഹരികൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ സമൂഹത്തിലെ ഉത്തരവാദിത്വമുള്ളവരായി വളരാൻ അവരെ പ്രോത്സാഹിപ്പിക്കുന്ന രക്ഷകർത്താക്കളും പരിശീലകരും സ്‌കൂൾ അധികൃതരും ഒക്കെ അഭിമാനമാണ് അവരോടു നന്ദിയുണ്ടെന്നും ഡി ജിപി പറഞ്ഞു.
-2010 ആരംഭിച്ച എസ് പി സി ഇന്ന് ആയിരക്കണക്കിന് സ്‌കൂളുകളിൽ പദ്ധതി നടപ്പായി. പ്രധാനമന്ത്രി കേരളത്തിന്റെ ഈ ആശയം ദേശീയാടിസ്ഥാനത്തിൽ നടപ്പാക്കാൻ പോകുന്നു.ചില സംസ്ഥാനങ്ങൾ ഈ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണ് നമ്മുടെ വിജയമാണ് എന്നും അദ്ദേഹം പറഞ്ഞു. എസ് പി സി യുടെ ലക്‌ഷ്യം കുട്ടികളെ സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരായി വാർത്തെടുക്കുക എന്നത് ആണ് .പഠനത്തോടൊപ്പം തന്നെ എസ് പി സി പരിശീലനം ജീവിത ലക്‌ഷ്യം നേടാനും മൂല്യങ്ങൾ മനസിലാക്കാനും ശാരീരികമായും മാനസികമായും വിദ്യാഭ്യാസപരമായും ഒക്കെ വളർച്ച നേടാനും സഹായകരമാണ്. ഉത്തരവാദിത്വമുള്ള പൗരനും, മകനും, മകളും, വിദ്യാർത്ഥിയും എന്താണോ സമൂഹത്തിൽ എന്തെല്ലാം നമ്മൾ ആയി തീരുക അതിനൊക്കെ ഒരു അടിസ്ഥാനമാണ് ഈ പരിശീലനം.അത് നിങ്ങൾ പ്രയോജനപ്പെടുത്തണം ഏന് അദ്ദേഹം കുട്ടികളെ ഓർമ്മിപ്പിച്ചു.
രണ്ടായിരത്തി പതിനെട്ടിലും പത്തൊൻപതിലും പ്രകൃതി ഷോഭത്തിൽ രക്ഷാപ്രവർത്തനത്തിനു പോലീസിനും ഇതര സംവിധാനങ്ങൾക്കുമൊപ്പം തോളോട് തോൾ ചേർന്ന് എസ് പി സി യുടെ പ്രവർത്തനം വളരെ വലുതായിരുന്നു. കോവിഡ് കാലഘട്ടത്തിലും മികച്ച സേവനമാണ് എസ് പി സി കാഴ്ചവച്ചത്.എസ് പി സിയുടെ പരിശീലനം നിങ്ങളിൽ സമൂഹത്തിനു ആവശ്യമായ ഒരുപാടു അറിവുകൾ നൽകുന്നു.
ഊർജ്വസ്വലരായി നിങ്ങളെ കാണുമ്പോൾ നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ സ്വാർത്ഥരാണ്.സാഹചര്യങ്ങൾ മാറുന്നു സാങ്കേതിക സംവിധാനങ്ങൾ വളരുന്നതിനൊപ്പം അതിന്റെ അപകടങ്ങളും വളരുന്നു.സൈബർ കുറ്റകൃത്യങ്ങൾ വളരുന്നുണ്ട്.കുട്ടികൾ ഉൾപ്പടെ ഇത്തരം ചതികുഴികളിലേക്ക് വീഴുന്നു.കുറ്റവാളികളോ ഇരകളോ ആകുന്നു. കുട്ടികളോട് ഉള്ള ഒരു അപേക്ഷയാണ് ഇത്തരം കാര്യങ്ങളിൽ എപ്പോഴും ജാഗ്രത വേണം. പ്രാഥമികമായും നിങ്ങൾ ചെയ്യേണ്ടത് പഠനം, വ്യക്തിവികാസം ഒക്കെയാണ് കാരണം ‘നോളഡ്ജ് ഈസ് പവർ’ എന്നത് തന്നെ. സ്പോർട്സ് പേഴ്‌സണോ ഐപിഎസ്, ഐ എ എസ്, ഡോക്ടർ,ഇഞ്ചിനീർ ഏതു തന്നെ ആയാലും നിങ്ങളുടെ അഭിരുചിക്കു അനുസരിച്ചു മുന്നേറാനുള്ള സമയമാണ് ഇ പ്രായം. അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്.ലക്ഷ്യബോധത്തോടെ മുന്നേറി അത് നേടാനാണ് ഇപ്പോൾ നിങ്ങൾ ശ്രമിക്കേണ്ടത് . ഇത് നിങ്ങളുടെ ധർമ്മമാണ് . ഓരോ വയസിലും ഓരോ കാര്യങ്ങൾ ഉണ്ട് അത് അതാതു സമയങ്ങളിൽ ചെയ്തില്ല എങ്കിൽ പിന്നീട് കഴിയാതെ വരും.അനിൽ കാന്ത് ഓർമ്മിപ്പിച്ചു.സംസ്ഥാനത്തു ഇത്തരം നല്ലൊരു ആശയം അതിമനോഹരമായി നാപ്പിലാക്കി കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും അഭിനന്ദനം നൽകിയ ഡി ജിപി കേഡറ്റുകൾക്കും സ്‌കൂളുകൾക്കും ഉപഹാരങ്ങൾ സമ്മാനിച്ച ശേഷം അവരോടൊപ്പം ഫോട്ടോ സെഷനും കഴിഞ്ഞാണ് മടങ്ങിയത്.
കാട്ടാകട സബ് ഡിവിഷനിലെ എട്ടു സ്‌കൂളുകളിലെ പതിനാറു പ്ലാറ്റൂണുകളായി ഉള്ള എസ് പി സി ആണ് പരേഡിൽ പങ്കെടുത്തത് .396 കാഡറ്റുകളാണ് പരേഡിൽ ഉണ്ടായിരുന്നത്.മലയിൻകീഴ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കേഡറ്റ് വിഷ്ണു പ്രിയ പി പരേഡ് നയിച്ചു .കീഴാറൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ മാസ്റ്റർ അഭിനന്ദ് വി എസ് സെക്കൻഡ് ഇൻ കമാണ്ടറായി പ്രവർത്തിച്ചു .കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്തു നടന്ന പ്രൊഡ ഗംഭീരമായ ചടങ്ങിൽ വനിതാ ദിനം പ്രതിജ്ഞ വാചകം റൂറൽ എസ് പി ഡോ ദിവ്യ ഗോപിനാഥ് കേഡറ്റുകൾക്ക് ചൊല്ലി കൊടുത്തു.എസ് പി ,എ എസ് പി ,ഡിവൈഎസ്പിമാർ തുടങ്ങി ഉദ്യോഗസ്ഥരും പഞ്ചായത്തു പ്രസിഡണ്ട് ഉൾപ്പടെ പ്രതിബിദികളും വിവിധ സ്‌കൂളുകളെ പ്രതിനിധികരിച്ചു അധ്യാപകരും രക്ഷകർത്താക്കളും പാസിംഗ് ഔട്ടിന് സന്നിഹിതരായിരുന്നു.