September 8, 2024

വിദ്യാഭ്യാസ മേഖലയിൽ പലതും പുറം മോടി മാത്രം; കെപിഎസ്ടിഎ

Share Now

കാട്ടാക്കട:

വിദ്യാഭ്യാസ മേഖലയിൽ പലതും പുറം മോടി മാത്രം; കെപിഎസ്ടിഎ നേതാക്കൾ പറഞ്ഞു.ഉച്ചഭക്ഷണത്തിനു തുക വർധിപ്പിച്ചു കിട്ടിയില്ല,മുൻകാലങ്ങളിൽ പ്രധാന അധ്യാപകർ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു സ്വന്തം കാശ് ചിലവക്കിയത് മടക്കി നൽകിയിട്ടില്ല,പ്രമോഷൻ ലഭിച്ചു പ്രധാന അധ്യാപകർ ആയവർക്ക് പ്രധാന അധ്യാപകൻ്റെ ശമ്പളം ലഭിക്കുന്നില്ല തുടങ്ങി നിരവധി ആരോപണങ്ങളാണ് ഭാരവാഹികൾ നിരത്തുന്നത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10 തീയതികളിൽ കാട്ടാക്കട രാജീവ് ഗാന്ധി നഗറിൽ (ദേവി ആഡിറ്റോറിയം)നടക്കുന്നതിൻ്റെ വാർത്താ സമ്മേളനത്തിൽ ആണ് ജില്ലാ ഭാരവാഹികൾ ആരോപണങ്ങൾ ഉന്നയിച്ചത്.

9ന്(വ്യാഴം)വൈകിട്ട്4 ന് വിളംബര ജാഥ സമാപനം.4.30 ന് നടക്കുന്ന പൊതുസമ്മേളനം മുൻ സ്പീക്കർ എൻ.ശക്തൻ ഉദ്ഘാടനം ചെയ്യും.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം.ഷെഫീർ,സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.സ്വാഗത സംഘം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 6.30ന് ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്യും.

ജില്ലാപ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ.ഷാഹിദ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തും.10ന് രാവിലെ 10ന് അദ്ധ്യാപക പ്രകടനം.10.30ന് ജില്ലാ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അദ്ധ്യക്ഷത വഹിക്കും.11.45 ന് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം എം.വിൻസന്റ്.എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജി അദ്ധ്യക്ഷത വഹിക്കും. 12.30ന് നടക്കുന്ന ട്രേഡ് യൂണിയൻ സുഹൃത് സമ്മേളനം ടി.ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും.

ഉച്ചയ്ക്ക് 2ന്പ്രതിനിധി സമ്മേളനം കെ.എസ്.ശബരീനാഥൻ ഉദ്ഘാടനം ചെയ്യും.അഡ്വ.വിതുര ശശി മുഖ്യ പ്രഭാഷണം നടത്തും.മുൻ യുവജന കമ്മീഷൻ ചെയർമാൻ ആർ.വി.രാജേഷ് മുഖ്യ പ്രഭാഷണം നടത്തും.തുടർന്ന് സംഘടനാ ചർച്ച.വൈകിട്ട് 4ന് സ്വാഗതസംഘം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ,ജില്ലാപ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്,ജില്ലാ സെക്രട്ടറി എൻ. സാബു,ജില്ലാ ട്രഷറർ ഷമിം,കാട്ടാക്കട ഉപജില്ലാ സെക്രട്ടറി എൻ.പി.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലോട് മേള തിരിതെളിഞ്ഞു
Next post തെറാപ്പിസ്റ്റ് ഒഴിവ്

This article is owned by the Rajas Talkies and copying without permission is prohibited.