വിവരം നൽകുന്നവർക്ക് പാരിതോഷികവുമായി പഞ്ചായത്ത്;
കാട്ടാക്കട:വഴിയരികിലും,കൃഷിടങ്ങളിലും,ജനവാസകേന്ദ്രത്തിലും അനധികൃത മാലിന്യ നിക്ഷേപം കൊണ്ട് പൊറുതിമുട്ടിയതോടെയാണ് പഞ്ചായത്തു പുതിയ തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ചൂരക്കാട് റോഡിൽ ആണ് കഴിഞ്ഞ ദിവസം കോഴി ഇറച്ചി അവശിഷ്ട്ടങ്ങൾ ഉൾപ്പടെ നിക്ഷേപിച്ചു കൃഷിയിടവും പരിസരവും മലിനമാക്കിയത്.
കാട്ടാക്കട അഞ്ചുതെങ്ങ്മൂട് സമീപത്തെ ഏലയിൽ തള്ളിയ ഒരു ലോഡിലധികം അറവ് മാലിന്യം ഒടുവിൽ പഞ്ചായത്തു പ്രസിഡണ്ട് അനിൽകുമാർ ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എസ് വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തി യാത്രം എത്തിച്ചു നീക്കം ചെയ്തു വെട്ടി മൂടി. മണ്ണാംകോണത്ത് തെക്കേക്കര വീട്ടിൽ വിജയൻറെ പാട്ടഭൂമിയിലെ അറവുമാലിന്യം ആണിപ്പോൾ നീക്കം ചെയ്തത്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിൻ്റെ എട്ടുരുത്തി, പൊന്നറ, കുളത്തുമ്മൽ, കിള്ളി, കാവുംപുറം, കൊല്ലോട് തുടങ്ങിയ മേഖലയിൽ പോകാനായി പൊതുജനങ്ങൾ ഉപയോഗിക്കുന്ന എളുപ്പവഴിക്ക് സമീപമായിരുന്നു മാലിന്യ നിക്ഷേപം ഇത് വഴി സഞ്ചരിക്കാൻ ദുർഗന്ധം വമിക്കുന്ന കാരണം സാധിക്കുന്നില്ല എന്ന പരാതിയെ തുടർന്നാണ് അധികൃതർ പരിശോധനക്ക് എത്തി ഉടനടി നടപടി സ്വീകരിച്ചത്.
പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ ഇത്തരം അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നതായി വ്യാപക പരാതി ഉയരുന്നു എന്നും സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പ്ലാസ്റ്റിക്ക്, പോളിത്തീൻ കവറുകൾ തുടങ്ങി പരിസ്ഥിതിക്ക് ദോഷമുള്ളവ ഉൾപ്പടെ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട് എന്നും പഞ്ചായത്തു പ്രസിഡണ്ട് പറഞ്ഞു.പഞ്ചായത്തിനെ മലിനമാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി ആലോചിക്കുന്നതായും ഇത്തരത്തിൽ മാലിന്യ നിക്ഷേപം നടത്തുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പഞ്ചായത്തു പാരിതോഷികം ഉൾപ്പടെ നൽകുമെന്നും പ്രസിഡണ്ട് അനിൽകുമാർ പറഞ്ഞു പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.