നവീകരിച്ച കിള്ളി തൂങ്ങാമ്പറ റോഡിൽ വെള്ളക്കെട്ട് പതിവ്..പരിഹാരം കണ്ടിലെങ്കിൽ കോടികൾ മുടക്കിയത് പാഴാകും
കാട്ടാക്കട- പൊട്ടിപ്പൊളിഞ്ഞു നാട്ടുകാർക്ക് ദുരിതമായികിടന്ന റോഡിൻറെ നവീകരണം പരാതികളും പ്രതിഷേധങ്ങളും ഉയർന്നതോടെ അടുത്തിടെയാണ് കോടികൾ ചിലവാക്കി ടാറിങ് പൂർത്തിയാക്കിയത്. ഇതേ റോഡിൽ ബർമ്മ റോഡിനു സമീപത്തെ അശാസ്ത്രീയമായ നിർമ്മാണം കാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവായതോടെ ഇവിടെ വെള്ളം ഒഴുകാനുള്ള ഓവ് രണ്ടാമത് നിർമ്മിച്ചു അപകാത്ത പരിഹരിച്ചിരുന്നു. എന്നാൽ റോഡ് തുടങ്ങുന്ന ഭാഗത്തുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാൻ അധികൃതർ മിനക്കെട്ടിരുന്നില്ല .ഇപ്പോൾ കഴിഞ്ഞ ദിവസത്തെ മഴയിലും ഇവിടെ വെള്ളക്കെട്ടായി മാറിയിട്ടുണ്ട്..റോഡ് നിവീകരിക്കുകയും സൈഡ് കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തങ്കിലും റോഡിലെ അടഞ്ഞു കിടന്ന ഓടകൾ മാലിന്യവും മണ്ണും നീക്കം ചെയ്യാതെയുമൊക്കെയാണ് ഇവിടെ പണി പൂർത്തീകരിച്ചത്.മുൻപ് വെള്ളക്കെട്ടുകാരണമാണ് ഈ റോഡ് പലഭാഗങ്ങളിലും ആദ്യം പൊളിഞ്ഞു തുടങ്ങിയത്.ഓടകള്‍ അടഞ്ഞു കിടക്കുന്നതുകാരണം ചെറിയ മഴയത്ത് പോലും റോഡ് തോടായി തീരുന്ന അവസ്ഥക്ക് ഇപ്പോഴും മാറ്റം ഉണ്ടായിട്ടില്ല. ഒഴുകിയെത്തുന്ന വെള്ളം ഓടയിലേയ്ക്ക് ഒഴുകുന്നതിനുവേണ്ട സൗകര്യങ്ങളും ഒരുക്കാതെയാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡില്‍ വെള്ളം ഒഴുകുുന്നത് നിമിത്തം മഴയായാല്‍ ഇതുവഴി കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്.അടിയന്തിരപരിഹാരം കണ്ടില്ലെങ്കിൽ തുടർച്ചയായ മഴ കഴിഞ്ഞു വേനൽ എത്തുമ്പോഴേക്കും വീണ്ടും കുഴികൾ നിറഞ്ഞ റോഡയി മാറും എന്നതിന് സംശയമില്ല.