September 7, 2024

അക്കോർഡ് ഗ്രൂപ് ;ഗൾഫിലും കേരളത്തിലും പ്രവാസികൾക്ക് തൊഴിൽ

Share Now

മലയിൻകീഴ് : കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രവാസികൾക്ക് തൊഴിൽ
ലഭിക്കുന്ന പുതിയ സംരംഭങ്ങൾ ചെന്നൈ കേന്ദ്രമായുള്ള അക്കോർഡ് ഗ്രൂപ്
സ്ഥാപിക്കുമെന്ന് മാനേജിങ് ഡയറക്ടർ ഡോ.ജെ.സന്ദീപ് ആനന്ദ് അറിയിച്ചു.

47000 കോടി രൂപ ആസ്തിയുള്ള അക്കോർഡ് ഗ്രൂപ് വിവിധ മേഖലകളിൽ പുതിയ
സംരംഭങ്ങൾക്ക് രൂപം നൽകി വരുന്നതായി അദ്ദേഹം അറിയിച്ചു.35000
വിദ്യാർത്ഥികളും 20000 ത്തോളം ജീവനക്കാരും ഉൾപ്പെടുന്ന ഗ്രൂപ്പ് ഉടൻ
കേരളത്തിലും ഒമാനിലും മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.ഇൻഡോ-അറബ് ഫ്രണ്ട്
ഷിപ്പ് സെന്റർ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു സന്ദീപ് ആനന്ദ്
.

അറബ് രാജ്യങ്ങളിൽ പഠനം നടത്തിയ ഗ്രൂപ്പ് മടങ്ങി വന്ന പ്രവാസികൾക്ക് തൊഴിൽ
നൽകുന്നതിൽ മുന്നിലാണെന്നും അവർ രാജ്യത്തിന്റെ അഭിമാനണെന്നും അറബ്
രാജ്യങ്ങളിൽ അവർ നടത്തിയ വികസന പ്രവർത്തനങ്ങൾ വിലമതിക്കാൻ
കഴിയാത്തതാണ്.ഇന്ത്യക്കരെയും പ്രത്യേകിച്ച് മലയാളികളെയും അഭിമാനപൂർവം
ആദരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഐ.എ.എഫ്.സി സെക്രട്ടറി കലാപ്രേമി ബഷീർ
ബാബു,തമിഴ്നാട് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് എം.എ സലിം,കൃപ
ചാരിറ്റീസ് പ്രസിഡന്റ് ഹാജി എ.എം,ബദറുദ്ധീൻ മൗലവി, അൻസാർ തുടങ്ങിയവർ
പങ്കെടുത്തു.

അക്കോർഡ് ഗ്രൂപ് പ്രതിനിധികൾ കേരളത്തിലെത്തി മുഖ്യമന്ത്രി,വ്യവസായ
വകുപ്പ് മന്ത്രി തുടങ്ങിയവരുമായി ചർച്ച നടത്തുമെന്നു സന്ദീപ് ആനന്ദ്
അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒമിക്രോൺ; കേരളത്തിന് ആശ്വാസം: 8 പേരുടെ ഫലം നെഗറ്റീവ്
Next post നവീകരിച്ച കിള്ളി തൂങ്ങാമ്പറ റോഡിൽ വെള്ളക്കെട്ട് പതിവ്..പരിഹാരം കണ്ടിലെങ്കിൽ കോടികൾ മുടക്കിയത് പാഴാകും

This article is owned by the Rajas Talkies and copying without permission is prohibited.