September 8, 2024

മികവിന്റെ സൗഹൃദവട്ടം സംഘടിപ്പിച്ചു.

Share Now

കാട്ടാക്കട: ഇക്കൊല്ലത്തെ എസ്.എസ്.എൽ.സി, പ്ലസ്ടൂ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ അനുമോദിക്കുന്നതിലേയ്ക്കായി മികവിന്റെ സൗഹൃദവട്ടം പരിപാടി സംഘടിപ്പിച്ചു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, കേരള സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും 24 ന്യൂസ് അവതാരകനുമായ ഡോ.അരുൺകുമാർ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ എന്നിവർ പങ്കെടുത്തു. കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 669 കുട്ടികളും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും 200 കുട്ടികളും ഉൾപ്പടെ മണ്ഡലത്തിലാകെ 869 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ+ നേടിയത്. ഞായറാഴ്ച്ച വൈകുന്നേരം 3 മണിക്ക് തൂങ്ങാംപാറ കാളിദാസ ആഡിറ്റോറിയത്തിൽ വച്ച് നടന്ന മികവിന്റെ സൗഹൃദവട്ടം പരിപാടിയിൽ ഡോ.അരുൺ കുമാർ മുഖ്യ പ്രഭാണം നടത്തി. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും പഠനനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് ഉന്നതവിജയം ഇത്രയധികം വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാൻ സഹായകരമായതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സഞ്ചരിക്കുന്ന റേഷൻകട: ക്വട്ടേഷൻ ക്ഷണിച്ചു
Next post മദ്യത്തിന് പകരം സാനിറ്റൈസർ.ചികിത്സയിലിരുന്ന ആൾ മരിച്ചു.

This article is owned by the Rajas Talkies and copying without permission is prohibited.