ലക്ഷങ്ങൾ ചിലവാക്കി എന്നിട്ടും ഇപ്പോഴും വാഹനങ്ങളുടെ വെളിച്ചം വേണം റോഡറിയാൻ
കാട്ടാക്കട പട്ടണം ഇരുട്ടിൽ തന്നെ.ഹൈ മാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് മാസങ്ങൾ
കാട്ടാക്കട: തിരക്കേറിയ കാട്ടാക്കട പട്ടണത്തിലെ പ്രധാന കവലയിൽ ഹൈമാസ്റ്റ് വെട്ടം കണ്ടിട്ട് മാസങ്ങളാകുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്തതാണ് വിളക്കിന്റെ ഈ അവസ്ഥക്ക് കാരണം. എ.സമ്പത്ത് എം.പി. യുടെ ഫണ്ടിൽ നിന്നുമാണ് വർഷങ്ങൾക്ക് മുമ്പ് പട്ടണത്തിൽ പ്രധാന റോഡുകൾ ചേരുന്ന കവലയിൽ വലിയ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. രണ്ടുവർഷം വരെ പ്രകാശിച്ച എൽ.ഇ.ഡി. ബൾബുകൾ ഓരോന്നായി കത്താതായി.ഒടുവിൽ രണ്ടു ലൈറ്റ് മാത്രമായി. പരാതിയും പ്രതിഷേധവും ഉയർന്നതോടെ കരാറുകാരനെത്തി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ എല്ലാം കെട്ടു.
കരാര്‍ കാലാവധി കഴിഞ്ഞതിനാൽ കരാറുകാരൻ ഇനി പണിചെയ്യില്ലെന്ന് ഉറപ്പായ സാഹചര്യമാണ്. വിളക്കിൽ നിന്നുള്ള പ്രകാശം നിലച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കാത്തതിനാൽ പഞ്ചായത്ത് ഇപ്പോഴും പണം അടയ്ക്കുന്നതായാണ് രേഖകള്‍. എം പി ഫണ്ടിൽ.നിന്നുള്ള പദ്ധതി ആയതിനാൽ അറ്റകുറ്റപ്പണി നടത്താൻ സ്വന്തം നിലക്ക് പഞ്ചായത്തിന് കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. നാല് റോഡുകൾ ചേരുന്ന കാട്ടാക്കടജങ്ഷനിൽ ആകെയുള്ളത് രാത്രിയിൽ തുറന്നിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ പ്രകാശവും പിന്നെ അത് വഴി കടന്നു പോകുന്ന വാഹനങ്ങളിൽ നിന്നും ഉള്ള പ്രകാശവും ആണ്. പത്തു മണി കഴിഞ്ഞാൽ പിന്നെ ഇവിടം കൂരാ കൂരിരുട്ടാണ്.