പന്നിയോടു സുകുമാരൻ വൈദ്യർ നൽകിയ ഭൂമിയിൽ പരിശോധനക്ക് എത്തി.
പന്നിയോട് സുകുമാരൻ വൈദ്യർ ഫ്ലാറ്റ് സമുച്ചയത്തിനായി നൽകിയ രണ്ടര ഏക്കർ ഭൂമിയിൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും ;
നൂറ്റിപതിനാല് കുടുംബങ്ങൾക്കുള്ള ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിനായുള്ള ഭൂമി പരിശോധനക്കായി വിദഗ്ധ സംഘം എത്തി
കാട്ടാക്കട:
പന്നിയോടു സുമകുമാരൻ വൈദ്യർ ലൈഫ് മിഷന് വേണ്ടിയോ നൽകിയ രണ്ടര ഏക്കർ ഭൂമിയിൽ ലൈഫ് മിഷൻ സി ഇ ഓ നൂഹ് ഐ എ എ സിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രാരംഭ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്താനായി പരിശോധനക്ക് എത്തി. ഭൂമി ഏറ്റെടുത്തു എങ്കിലും ഇവിടേക്കുള്ള വഴി അസൗകര്യം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് തടസമായിരുന്നു.പൂവച്ചൽ പഞ്ചായത്തു പിന്നീട് സമീപ പ്രദേശത്തുള്ള ഭൂഉടമകളുമായി സംസാരിച്ചു നിർദിഷ്ട ഫ്‌ളാറ്റ് സമുച്ഛയത്തിലെക്കുള്ള വഴി സൗകര്യം ഒരുക്കി നടപടികൾ പൂർത്തിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായുള്ള പരിശോധനക്ക് സംഘം എത്തിയത് .എങ്ങനെയാണ് നിർമ്മാണം വേണ്ടത്, എത്ര ബ്ലോക്ക് ആണ് വേണ്ടത്, എവിടെയൊക്കെയാണ് സ്ഥാനങ്ങൾ, അതിന്റെ അളവുകൾ ,ഏതൊക്കെ സൗകര്യങ്ങൾ ആണ് ഒരുക്കേണ്ടത് തുടങ്ങിയവയൊക്കെ പരിശോധിച്ച് റിപ്പോർട്ട് നൽകും.ഏറ്റവും അനുയോജ്യമായ ഇടം തന്നെയാണ് പഞ്ചായത്തിനായി സുകുമാരൻ വൈദ്യർ നൽകിയിട്ടുള്ളത്. നൂറ്റിപതിനാല് കുടുംബങ്ങൾക്കാണ് രണ്ടര ഏക്കറിൽ ഫ്‌ളാറ്റ് സമുച്ഛയം ഒരുങ്ങുക .ഭരണാനുമതി ലഭിച്ചാൽ സമയബന്ധിതമായി നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാനാകുമെന്നും മൂന്നുമാസത്തിനകം എന്നാണ് പ്രതീക്ഷ എന്നും സി ഇ ഓ നൂഹ് പറഞ്ഞു.
സ്ഥല സന്ദർശനത്തിന് ശേഷം പന്നിയോട് സുകുമാരൻ വൈദ്യരെ കണ്ടു ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.പൂവച്ചൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സനൽകുമാർ, വൈസ് പ്രസിഡൻ്റ് ഒ.ശ്രീകുമാരി, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ തസ്ലീം, വാർഡ് അംഗം ബോബി അലോഷ്യസ്, ലൈഫ് മിഷൻ ഉദ്യോഗസ്ഥർ എന്നിവർ നൂഹിനൊപ്പം ഉണ്ടായിരുന്നു.
ഹൃദ്രോഗ ചികിത്സക്ക് എത്തിയാൽ ആയൂർ ദൈർഘ്യം ഉറപ്പു നൽകുന്ന വൈദ്യർ വീടില്ലാത്തവർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ സ്വന്തം ഭൂമി വിട്ടു നൽകുകായിരുന്നു. കൊട്ടാരം വൈദ്യരുടെ ഏഴാം തലമുറയിൽ എത്തി നിൽക്കുമ്പോൾ മനുഷ്യ ജീവനും ജീവിതത്തിനും ഏറെ വിലകൽപ്പിക്കുന്ന തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട പന്നിയോട് ശ്രീലക്ഷ്മിയിൽ സുകുമാരൻ വൈദ്യർ എന്ന പന്നിയോട് സുകുമാരൻ വൈദ്യരുടെ കാരുണ്യം അനുഭവിച്ചവർ ഒരുപാടാണ്. ഇപ്പോൾ മൂന്ന് കോടിയോളം വിലമതിക്കുന്ന ആദായം ലഭിക്കുന്ന രണ്ടര ഏക്കർ ഭൂമിയാണ് ഭൂമിയും, കിടപ്പാടവും ഇല്ലാത്തവർക്കായി ഉപയോഗപ്പെടുത്താൻ സർക്കാരിലേക്ക് അദ്ദേഹം ഇഷ്ടദാനം നൽകിയത് .
വിവാഹ, വിദ്യാഭ്യാസ, ധന സഹായങ്ങൾ നൽകിയും വൈദ്യർ കൈയയച്ചു സഹായിച്ചവരുടെ എണ്ണം അനേകം.’അമ്മ ജാനകിയുടെ പേരിൽ രൂപീകരിച്ച ട്രസ്റ്റ് മുഖാന്തിരവും അതിനു മുൻപും അദ്ദേഹം പാവങ്ങൾക്കായി സഹായം എത്തിച്ചിട്ടുണ്ട്. അർഹതയുള്ളവരെ ഒരിക്കലും അദ്ദേഹം വെറും കൈയോടെ മടക്കി അയച്ചിട്ടില്ല. പ്രദേശവാസികൾക്ക് വായന സൗകര്യത്തിനായി പന്നിയോട് ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രവും വായനശാലയും ഇദ്ദേഹം നിർമ്മിച്ചു നൽകിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ ഈ ജീവിത തപസ്യയെ അനുമോദിച്ചു നിരവതി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിലും ഇതൊന്നും പ്രശസ്തിക്ക് വേണ്ടിയോ പുരസ്‌ക്കാര ലബ്ദിക്കു വേണ്ടിയോ അല്ല അമ്മ ജാനകിയുടെ ഓർമ്മയ്ക്ക് ആയാണ് എല്ലാ സത് കർമ്മങ്ങളും ചെയ്തു വരുന്നത് എന്നും അതോടൊപ്പം ‘അമ്മയെ കണ്കണ്ട ദൈവമായി കാണണമെന്ന സന്ദേശം ഏവരിലേക്കും എത്തിക്കാനും കൂടിയാണ് എന്നു അദ്ദേഹം പറയുന്നു.
പന്നിയോട് കുളവുപാറയിൽ ഉള്ള ഈ ഭൂമി സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് കൈമാറുമ്പോൾ വ്യക്തമായ നിർദേശങ്ങൾ മുന്നോട്ടു വച്ചാണ് വൈദ്യർ പ്രമാണം റജിസ്റ്റർ ചെയ്യുന്നത്. 75 കുടുംബങ്ങളെ എങ്കിലും പാർപ്പിക്കാൻ കഴിയുന്ന തരത്തിൽ പാർപ്പിട സമുച്ഛയവും, സ്‌കൂളും, ആശുപത്രിയും, കളിസ്ഥലവും,കുളവും ഉൾപ്പടെ സൗകര്യം ചെയ്തു ഏറ്റവും അർഹരായവർക്ക് മാത്രമേ നൽകാവൂ എന്നും അമ്മയുടെ പേര് നൽകണം എന്ന നിർദേശവും ഉണ്ട്.
പല ദേശത്തു നിന്നായി ദിവസവും ഇരുനൂറോളം പേര് വൈദ്യരെ കാണാനായി എത്തുന്നുണ്ട്. വാർദ്ധക്യത്തിൽ ആയതിനാൽ ഏറ്റവും ആവശ്യമുള്ള രോഗികളെ ഒഴികെ എല്ലാം മകനാണ് ചികിത്സ നൽകുന്നത്.രണ്ടു ആണ് മക്കൾക്കുംനൊരു മകൾക്കും ഉള്ളതൊക്കെ ഇഷ്ട്ട ദാനം നൽകിയ ശേഷമാണ് ഈ ഭൂമി പാവങ്ങൾക്കായി സർക്കാരിലേക്ക് കൈമാറിയത് . ഈ ബോമിയിലാമി ഇപ്പോൾ നൂറ്റി പതിനാലു കുടുംബങ്ങൾക്കുള്ള ഫ്‌ളാറ്റ് സമുച്ഛയം നിർമ്മാണം ആരംഭിക്കാൻ പോകുന്നത് .