കാട്ടാക്കട ഊറ്റുകുഴിയിൽ പുലിയെ കണ്ടതായി അഭ്യൂഹം
പുലിയുടേതെന്നു കരുതുന്ന കാൽപാടുകൾ കണ്ടെത്തി
കാട്ടാക്കട: കാട്ടാക്കട മംഗലക്കൽ മണ്ഡപത്തിൻകടവ് റോഡിലെ ചാരുപാറ കഴിഞ്ഞു ഊറ്റുകുഴിയിൽ ആണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത് പുലിയെ കണ്ട ദമ്പതികൾ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ വന്നു വിവരം പറയുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആണ് സംഭവം .ചാരുപാറ സ്വദേശി ക്രിസ്തുദാസിന്റെ പുരയിടത്തിലൂടെ പോകുന്നത് കണ്ടതായും പറയുന്നു. പുലിയെപ്പോലുള്ള ഒരു ജീവി ഓടിപ്പോയതായി ആണ് ഇവർ എല്ലാം കണ്ടത്. ഇതിനിടെ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി. എന്നാൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ സ്ഥലത്തു കണ്ടെത്തിയിട്ടുണ്ട്. പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി തിരികെ പോയി . കഴിഞ്ഞ മാസം അവസാന വാരം മാറനല്ലൂർ പാറക്കുഴിയിലും പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് അന്വേഷണം നടത്തിയെങ്കിലും ഒരു ജീവിയേയും കണ്ടെത്തിയില്ല. എന്നാൽ മാർച്ച് 22- ന് വിളവൂർക്കൽ പഞ്ചായത്തിലെ മൂലമണ്ണിൽ പ്രദേശത്തുകാരെ പുലിപ്പേടിയിലാഴ്ത്തിയ ഒരു കാട്ടുപൂച്ചയെ നാട്ടുകാർ തന്നെ കെണിവെച്ച് പിടിക്കൂടി വനം വകുപ്പിനെ ഏൽപ്പിച്ച സംഭവവുമുണ്ടായി.അതെ സമയം അന്ന് കണ്ടാ കാൽപാടുകളിൽ നിന്നും വ്യത്യസ്തമായ കാൽ പാടുകളാണ് ഇപ്പോൾ കാട്ടാക്കടയിൽ കണ്ടെത്തിയിരിക്കുന്നത്
More Stories
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് ഇന്ന്...
ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചു.
. ആര്യനാട്. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ആൾ പോലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചു.പാലോട് പച്ച തെങ്ങുംകോണം പുത്തൻ വീട്ടിൽ ഷൈജു (47) ആണ്...
ഡി.ജി.പിയുടെ ഓൺലൈൻ അദാലത്ത് മെയ് 11 നും 23 നും ജൂൺ ആറിനും
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് മെയ് 11, 23, ജൂൺ ആറ് തീയതികളിൽ ഓൺലൈൻ അദാലത്ത് നടത്തും. ആലപ്പുഴ,...
പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍
പാലക്കാട് നടന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുകയോ...
8.100kg കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി
8.100kg കഞ്ചാവുമായി ഒരാൾ പിടിയിലായി. നെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ തിരുവനന്തപുരം തിരുവല്ലം വണ്ടിത്തടം സൗഹൃദ നഗർ റസിഡൻസിൽ...
പരിസ്ഥി ലോല കരട് വിജ്ഞാപനം നടപ്പായാൽ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കും
-------- കോട്ടൂരിൽ ആദിവാസികൾ ഉൾപ്പടെ ജനകീയ സമിതി പന്തം കൊളുത്തി പ്രകടനം നടത്തികോട്ടൂർ : കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി ലോല കരട് വിജ്ഞാപനം നടപ്പായാൽ കോട്ടൂർ ആയിരം...