വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു.
വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു. മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് . ഇന്നു രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി.. രാവിലെ മെഡിക്കൽ ബോർഡ് ചേർന്നു ആരോഗ്യനില പരിശോധിച്ച ശേഷമാണു തീരുമാനം ഉണ്ടായത്. മന്ത്രി വി.എന്‍.വാസവന്‍ ഉള്‍പ്പെടെ എത്തിയാണ് വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇത് തന്നെ രണ്ടാം ജന്മമാണെന്നു വാവ സുരേഷ് പറഞ്ഞു.
പനി പൂർണമായും മാറുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. പാമ്പു കടിച്ച കാലിലെ തുടയുടെ ഭാഗത്ത് മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്റിബയോട്ടിക് മരുന്നു മാത്രമാണ് നിലവിൽ വാവ സുരേഷിന് നൽകിയിട്ടുള്ളത്.അറുപത്തി അഞ്ചു ഡോസ് വേണമെന്നു പ്രതിരോഷത്തിനായി വാവക്ക് നൽകിയത്.സാധാരണ ഇരുപത്തി അഞ്ചു ഡോസ് മതിയാകുമെന്നിരിക്കെയാണ് ഇത്രയും ഡോസ് നൽകിയത്.അത്രത്തോളം പാമ്പിൻ വിഷം ഉള്ളിൽ ചെന്നിരുന്നു.ഇപ്പൊൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറക്കം ശരിയായ വിധത്തിലുണ്ടെന്നും കുറച്ചു ദിവസം നന്നായി വിശ്രമം ആവശ്യമാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാറും പറഞ്ഞു. 10 ദിവസമെങ്കിലും പൂർണവിശ്രമം ആണ് ഡോക്ടർമാരുടെ നിർദേശം.
വാവ സുരേഷുമായി മന്ത്രി വീണാ ജോർജ് ഫോണിൽ സംസാരിച്ചിരുന്നു. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ വാവ സുരേഷിനെ സന്ദർശിച്ചിരുന്നു .പാമ്പുകടിയേറ്റു ആശുപത്രിയല്ല വാവ സുരേഷിനെതിരെ ചിലർ മോശം പരമാര്ശങ്ങള് നടത്തിയിരുന്നു.ഈ അവസരത്തിൽ അത് അതിവേഗം പ്രചരിക്കുകയും ചെയ്തു തുടർന്നു സത്യാവസ്ഥ പുറത്തുവന്നൊരുതോടെ ചെറ്റക്കുടിലിൽ നിന്നും വാവ സുരേഷിന് മോക്ഷം നൽകാൻ ചെന്നൈയിലെ ഹോട്ടൽ ബിസിനസ് ഗ്രൂപ്പ് മേധാവി സന്നദ്ധത അറിയിച്ചിട്ടുണ്ട്.ഏറ്റവും അടുത്ത ദിവസം ഇതിനായുള്ള ചർച്ച നടക്കുമെന്നാണ് അറിയുന്നത്.ആശുപത്രി കിടക്കയിൽ വച്ച് ഇനി മുൻകരുതൽ എടുത്തുമാത്രമേ പാമ്പുകളെ പിടികൂടുകയുള്ളു എന്ന പുതിയ തീരുമാനം മന്ത്രിയെ വാവ അറിയിച്ചിരുന്നു.അനേകണം സുമനസുകളുടെയും സ്‌നേക് റസ്ക്ക്യു അംഗങ്ങളുടെയും ആവശ്യവും അതായിരുന്നു.സ്വന്തം ജീവന് കോഡ് സുരക്ഷാ വാവ സുരേഷ് നൽകണമെന്നായിരുന്നു ഇവരുടെ ഒന്നടങ്കം ആവശ്യം.ഒടുവിൽ ഇവരുടെ ആവശ്യം വാവ അംഗീകരിക്കുകയിരുന്നു.