September 8, 2024

മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

Share Now

മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു. സഹകരണ യൂണിയൻറെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം കിക്മ കോളേജിന്റെ രണ്ടാം ബ്ലോക്ക് ഉദ്ഘാടനത്തിന് ഇന്ന് 5 മണിക്ക് എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും , പ്രതിഷേധിക്കാനും എത്തിയ നെയ്യാർഡാം സ്വദേശി അനിൽകുമാർ എന്ന ആളെയാണ് മുൻകരുലിനായി അറസ്റ്റ് ചെയ്ത് നീക്കിയത് .ഇന്ന് അഞ്ചുമണിക്കാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആർ പി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് ആയി കിക്മാ കോളേജ് പുനർ നാമകരണം ഉദ്ഘാടനത്തിന് എത്തുന്നത്.

കിക്ക്മ കോളേജിൽ തുടങ്ങിയ കാലം മുതൽ കുമാർ ജോലി വരികയും എന്നാൽ കോളേജ് അധികൃതർ ഇദ്ദേഹത്തെ അകാരണമായി പിരിച്ചുവിട്ടതിനെ തുടർന്ന് പലതവണ സമരവും സത്യാഗ്രഹവുമായി കോളേജിനു മുന്നിൽ ചെന്നിട്ടും മാനേജ്മെൻറ് വീണ്ടും ജോലി നൽകാൻ തയ്യാറായില്ല . പലതവണ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ അപേക്ഷ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്നാണ് ഇന്ന് മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ ഇദ്ദേഹം പ്രതിഷേധിക്കാൻ എത്തിയത്.താൻ പ്രതിഷേധിക്കാൻ ഒരുങ്ങുന്ന വിവരം ഫോണിൽ സംസാരിക്കുകയായിരുന്നു കുമാർ.ഈ സമയമാണ് സുരക്ഷാ ക്രമീകരണങ്ങൾ നടക്കുന്നതിനിടെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റുചെയ്തു നീക്കിയത്. വേദിയിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കാൻ ആയിരുന്നു പദ്ധതി എന്നും സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി
Next post സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.

This article is owned by the Rajas Talkies and copying without permission is prohibited.