September 15, 2024

സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.

Share Now

നുണ പ്രചരണങ്ങളിലൂടെ കേരളത്തിലെ ഗ്രാമീണ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് കുത്തകകളുടെ ശ്രമമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ കോളെജിനെ ആർ.പരമേശ്വരൻപിള്ള സ്മാരക ആർട്ട്സ്&സയൻസ് കോളെജെന്ന് പുനർനാമകരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സാമ്പത്തിക രംഗത്ത് ശക്തമായ അടിത്തറയുള്ള സഹകരണ പ്രസ്ഥാനം വിദ്യാഭ്യാസആരോഗ്യ മേഖകളിലും മുന്നേറുന്നത് പലർക്കും സഹിക്കുന്നില്ല.സഹകരണ സർവ്വകലാശാലതന്നെ സ്ഥാപിക്കാൻ ഉതകും വിധം ഈ പ്രസ്ഥാനം മാറിയിരിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയാക്കോട് കൃഷ്ണൻ നായർ,ആനാവൂർ നാഗപ്പൻ,ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ ആർ.രാമു,ബി.വിദ്യാധരൻകാണി,ബി.എസ്.ചന്തു,കിക്മ ബി.സ്കൂൾ ഡയറക്ടർ ഡോ.എസ്.രാകേഷ് കുമാർ,പ്രിൻസിപ്പൽ ഡോ.എൽ.വിൻസന്റ്,അഡിഷണൽ രജിസ്ട്രാീർ ഗ്ലാഡി പുത്തൂർ എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post മുഖ്യമന്ത്രിയെത്തുന്ന വേദിയിൽ പ്രതിഷേധിക്കാൻ എത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു
Next post വീടില്ലാത്ത  ഇരുന്നൂറോളം പേർക്ക് വീട് ലഭ്യമാക്കിയ മുൻ പഞ്ചായത്ത് പ്രസിഡൻ്റ്  സ്വന്തം വീട് കൈവിട്ടു പോകുന്ന സ്ഥിതിയിൽ 

This article is owned by the Rajas Talkies and copying without permission is prohibited.